കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദില്‍ സിന്ധു റെഡ്ഡിയെ മേയറാക്കാന്‍ കെസിആര്‍, പിന്തുണയറിയിക്കാതെ ഒവൈസി, വീണ്ടും ട്വിസ്റ്റ്!!

Google Oneindia Malayalam News

ഹൈദരാബാദ്: കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാനയിലെ നീക്കങ്ങള്‍ ഒന്നൊന്നായി പതറുന്നു. ഒവൈസിയുടെ പിന്തുണ എളുപ്പത്തില്‍ ലഭിക്കില്ലെന്ന സൂചനയാണ് ടിആര്‍എസ്സിന് ലഭിക്കുന്നത്. വനിതയെ മേയറാക്കാനാണ് ടിആര്‍എസ് ഒരുങ്ങുന്നത്. എന്നാല്‍ മജ്‌ലിസ് പാര്‍ട്ടി ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വേറെ ചില തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ട്. അതേസമയം ബിജെപി ഒരറ്റത്ത് കെസിആറിനെതിരെയുള്ള ആക്രമണങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

വനിതാ മേയര്‍

വനിതാ മേയര്‍

അടുത്ത പത്ത് വര്‍ഷത്തേക്ക് വനിതാ മേയര്‍ക്കായി ഹൈദരാബാദ് കോര്‍പ്പറേഷന്‍ നീക്കിവെച്ചിരിക്കുകയാണ്. ഇവിടെ സിന്ധു ആദര്‍ശ് റെഡ്ഡിയെ മേയറാക്കാനാണ് ടിആര്‍എസ് ഒരുങ്ങുന്നത്. ഇത് രണ്ടാം തവണയാണ് അവര്‍ വിജയിക്കുന്നത്. ഭാരതിനഗര്‍ ഡിവിഷനില്‍ നിന്നുള്ള കോര്‍പ്പറേഷന്‍ അംഗമാണ് അവര്‍. നിലവില്‍ ബൊന്തു രാംമോഹനാണ് മേയറാണ്. രാംമോഹനെ മാറ്റിയാണ് സിന്ധു റെഡ്ഡിയെ കെ ചന്ദ്രശേഖര റാവു പിന്തുണച്ചത്. കെസിആര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രഗതി ഭവനിലേക്ക് സിന്ധുവിനെ വിളിച്ച് വരുത്തി കാര്യം പറഞ്ഞിരുന്നു.

രാഷ്ട്രീയം കുടുംബം

രാഷ്ട്രീയം കുടുംബം

സിന്ധു റെഡ്ഡി വലിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഇവരുടെ അമ്മാവന്‍ ഭോപ്പാല്‍ റെഡ്ഡി ടിആര്‍എസ് എംഎല്‍സിയാണ്. പത്ത് വര്‍ഷത്തേക്കാണ് മേയര്‍ സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയായിരുന്നു ആദ്യം മേയറായി കെസിആര്‍ കണ്ടത്. എന്നാല്‍ ഫലം വന്നതോടെ കെസിആര്‍ മുന്നോക്ക വിഭാഗത്തെ കൈയ്യിലെടുക്കാനായി അടവ് മാറ്റുകയായിരുന്നു.

എന്തുകൊണ്ട് സിന്ധു

എന്തുകൊണ്ട് സിന്ധു

ബിജെപി 48 സീറ്റുകള്‍ വിജയിച്ചത് കെസിആറിനെ ഞെട്ടിച്ചിരിക്കുകയാണ്. റെഡ്ഡി വിഭാഗത്തില്‍ നിന്നുള്ള അവരുടെ സ്ഥാനാര്‍ത്ഥികള്‍ കൂടുതലായും വിജയിക്കുകയും ചെയ്തു. എല്‍ബി നഗര്‍ മേഖലയിലെ 23 ഡിവിഷനുകളില്‍ 14 എണ്ണം ബിജെപിയാണ് വിജയിച്ചത്. ഇതില്‍ ഒമ്പത് പേരും റെഡ്ഡി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ഹൈദരാബാദിന്റെ പശ്ചിമ മേഖലയിലും റെഡ്ഡി വിഭാഗം കാര്യമായ ചലനമുണ്ടാക്കി. ഇതോടെ കെസിആര്‍ മേയര്‍ സ്ഥാനത്തേക്ക് സിന്ധുവിനെയല്ലാതെ മറ്റാരെയും പരിഗണിക്കാനാവില്ലെന്ന് കെസിആര്‍ തീരുമാനിക്കുകയായിരുന്നു.

ഒവൈസി തീരുമാനിച്ചില്ല

ഒവൈസി തീരുമാനിച്ചില്ല

ടിആര്‍എസ്സിന് പിന്തുണ നല്‍കുന്ന കാര്യം മജ്‌ലിസ് പാര്‍ട്ടിയോ ഒവൈസിയോ തീരുമാനിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ തവണ സഖ്യത്തില്‍ ചേര്‍ക്കാത്തത് കൊണ്ട് ഒവൈസി വന്‍ ഡിമാന്‍ഡുകള്‍ തന്നെ ഇത്തവണ ഉയര്‍ത്തും. മജ്‌ലിസ് പാര്‍ട്ടി ഇത് ആദ്യമായിട്ടല്ല ഹൈദരാബാദില്‍ ഭരണം പങ്കിടുന്നത്. 2010ല്‍ കോണ്‍ഗ്രസും മജ്‌ലിസ് പാര്‍ട്ടിയും ചേര്‍ന്ന് മേയര്‍ പദവി പങ്കിട്ടിരുന്നു. രണ്ട് വര്‍ഷം വീതമായിരുന്നു. ഡെപ്യൂട്ടി മേയര്‍ പദവിയും ഇത്തവണ ഒവൈസിയുടെ പാര്‍ട്ടിക്ക് നല്‍കും. പക്ഷേ അതിന് ഒവൈസി ആദ്യം കെസിആറിന് പിന്തുണ പ്രഖ്യാപിക്കണം.

കെസിആറിനെ പ്രശംസിച്ചു

കെസിആറിനെ പ്രശംസിച്ചു

മുനിസിപ്പല്‍ കൗണ്‍സില്‍ തെലങ്കാനയുടെ ഭാഗമാണ്. പക്ഷേ കെസിആര്‍ ശക്തനായ നേതാവാണ് ഇവിടെ. അവര്‍ ഞങ്ങളുടെ എതിരാളികളാണെങ്കിലും അക്കാര്യം അംഗീകരിക്കുന്നുവെന്ന് ഒവൈസി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ശേഷം സഖ്യത്തിനായി അദ്ദേഹം ബന്ധപ്പെടുമെന്നാണ് കരുതുന്നതെന്നും ഒവൈസി പറഞ്ഞു. അതേസമയം ഒവൈസിയെ ഒപ്പം കൂട്ടിയാല്‍ മറ്റ് പ്രശ്‌നങ്ങളും കെസിആര്‍ നേരിടും. മുസ്ലീം പാര്‍ട്ടിയുമായി ചേര്‍ന്ന് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവും കെസിആര്‍ നേരിടേണ്ടി വരും. ഒവൈസിക്ക് അത്തരമൊരു ഇജേുമുണ്ട്.

ബിജെപി തരംഗമില്ല

ബിജെപി തരംഗമില്ല

ഹൈദരാബാദില്‍ എവിടെയും ബിജെപി തരംഗമുണ്ടായിട്ടില്ല. എവിടെയാണ് നിങ്ങള്‍ കൊടുങ്കാറ്റ് കണ്ടത്. എവിടെയും അത്തരമൊരു കൊടുങ്കാറ്റില്ല. ബിജെപിക്ക് അനുകൂലമാണ് കാര്യമെങ്കില്‍ മഹാരാഷ്ട്രയിലെ എംഎല്‍സി തിരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കില്ലായിരുന്നു. ബിജെപി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നാണ് പറഞ്ഞത്. എന്നാല്‍ എന്റെ മേഖലയില്‍ അവര്‍ ഒന്നും നടത്തിയിട്ടില്ല. ജനാധിപത്യപരമായ സ്‌ട്രൈക്കാണ് ഞങ്ങള്‍ നടത്തിയത്. 51 സീറ്റില്‍ മത്സരിച്ച് 44 സീറ്റാണ് പാര്‍ട്ടി നേടിയത്. 80 സീറ്റി മത്സരിച്ചിരുന്നെങ്കില്‍ ബിജെപിയുടെ അവസ്ഥ തന്നെ മാറിയേനെയെന്നും ഒവൈസി പറഞ്ഞു.

അവര്‍ ഒരുമിച്ച് ബിരിയാണി കഴിച്ചു

അവര്‍ ഒരുമിച്ച് ബിരിയാണി കഴിച്ചു

ഒവൈസിയും കെസിആറും ഹൈദരാബാദില്‍ സഖ്യമുണ്ടാക്കുകയാണെന്ന് ബിജെപി നേതാവ് കിഷന്‍ റെഡ്ഡി പറഞ്ഞു. ഹൈദരാബാദ് ഒരു മിനി തെലങ്കാനയാണ്. ബിജെപിക്കുള്ള പിന്തുണയാണ് ജനങ്ങള്‍ കാണിച്ചത്. ജനങ്ങള്‍ ഒവൈസിക്കെതിരെയാണ്. കെസിആറോ ഒവൈസിയോ വിചാരിച്ചാല്‍ ഞങ്ങളെ തടുത്ത് നിര്‍ത്താനാവില്ല. 2023ല്‍ തെലങ്കാനയില്‍ അധികാരത്തില്‍ ഞങ്ങള്‍ വരും. ആരൊക്കെ വിചാരിച്ചാലും അതില്‍ നിന്ന് ഞങ്ങളെ തടയാനാവില്ലെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

English summary
owaisi didnt announce support for trs, suspense continues in hyberabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X