സിനിമാതാരത്തിന്റെ മരണം; ഭാര്യയെ ചോദ്യം ചെയ്തു
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം ഉദയ് കിരണിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തതാണോ അതോ മറ്റെന്തെങ്കിലും ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താരത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ഉദയ് കിരണിന്റെ ഭാര്യയെയും അടുത്ത ബന്ധുക്കളെയും സിറ്റി പോലീസ് ചോദ്യം ചെയ്തു. ഭാര്യ വിഷിദയെയും മറ്റ് കുടുംബാംഗങ്ങളെയുമാണ് ഉദയ് കിരണിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്. ഞായറാഴ്ച രാത്രിയാണ് ശ്രീനഗറിലെ ഫ്‌ലാറ്റില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ച്ചയായ ചില ഹിറ്റുകള്‍ക്കൊടുവില്‍ ഏറെക്കാലം നല്ല സിനിമകളൊന്നും കിട്ടാത്തതില്‍ ഉദയ് കിരണ്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഉദയ് കിരണിന്റെ സിനിമ അവസാനമായി റിലീസായത്. ജയ് ശ്രീറാം എന്ന ചിത്രമായിരുന്നു ഇത്. കിരണിന്റെ പുതിയ ചിത്രങ്ങളൊന്നും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയിരുന്നില്ല. ദില്‍ കബഡി, പേരിടാത്ത മറ്റൊരു ചിത്രം എന്നിവയുടെ ജോലിയിലായിരുന്നു താരം ഇപ്പോള്‍. ഉദയ് കിരണിന്റെ വീട്ടില്‍ നിന്നും പോലീസിന് ആത്മഹത്യാ കുറിപ്പോ മറ്റ് സന്ദേശങ്ങളോ ലഭിച്ചിട്ടില്ല എന്നതും സംഭവത്തില്‍ ദുരൂഹതയേറ്റുന്നു.
2000ത്തിലാണ് തുടര്‍ച്ചയായ മൂന്ന് സൂപ്പര്‍ഹിറ്റുകളുമായി ടോളിവുഡിനെ അതിശയിപ്പിച്ച് ഉദയ് കിരണ്‍ എന്ന നടന്‍ അരേങ്ങറിയത്. ചിത്രം, നുവ്വു നീനു, മനസന്ത നുവ്വേ എന്നിവ അക്കാലത്ത് തെലുങ്കിലെ വന്‍ വിജയങ്ങളായിരുന്നു. നുവ്വു നീനു എന്ന ചിത്രത്തിലെ അഭിനയത്തിന് 20011 ല്‍ മികച്ച തെലുങ്ക് നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉദയ് കിരണിന് ലഭിച്ചു.












Click it and Unblock the Notifications