കെസിആറിന് കരുത്തായി പ്രശാന്ത് വരുന്നു, മമതയില്‍ നിന്ന് ടിആര്‍എസ്സിലേക്ക്? ലക്ഷ്യത്തില്‍ മാറ്റമില്ല
ഹൈദരാബാദ്: പ്രശാന്ത് കിഷോര്‍ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ശക്തമാക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയാണ് അടുത്തതായി സഹായിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നത്. തെലങ്കാന രാഷ്ട്ര സമിതിക്ക് തന്ത്രമൊരുക്കാന്‍ അദ്ദേഹം ഹൈദരാബാദിലെത്തും. അതേസമയം മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചോ എന്ന് വ്യക്തമല്ല. പ്രശാന്തിനും ഐപാക്കിനുമെതിരെ തൃണമൂല്‍ വലിയ വിമര്‍ശനങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ തുടരുമോ എന്ന് വ്യക്തമല്ലായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ പരസ്യമായ നിലപാട് പ്രശാന്തും എടുത്തിട്ടില്ല. അതേസമയം ടിആര്‍എസ്സിനായി പ്രശാന്ത് എത്തുന്നത് രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ടിആര്‍എസ്സിന് വേണ്ടി ഗ്രൗണ്ട് വര്‍ക്ക് ആരംഭിച്ചിരിക്കുകയാണ് പ്രശാന്ത്. നേരത്തെ ബംഗാളിലും ഇതേ രീതിയിലാണ് പ്രശാന്ത് തുടങ്ങിയത്. വമ്പന്‍ ജയം തൃണമൂല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടുകയും ചെയ്തിരുന്നു. ബംഗാളിലെ പോലെ ടിആര്‍എസും ബിജെപിയില്‍ നിന്ന് ഇത്തവണ വെല്ലുവിളി നേരിടുന്നുണ്ട്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടിആര്‍എസ്സിന് അപ്രതീക്ഷിതമായ തിരിച്ചടിയും നേരിട്ടിരുന്നു. ഇതിന് പിന്നാലെ ദേശീയ തലത്തിലേക്കുള്ള നീക്കം കെസിആര്‍ ആരംഭിച്ചത്. അതിന് പ്രശാന്ത് കിഷോറിന്റെ സഹായം ടിആര്‍എസ്സിന് ആവശ്യമാണ്. നേരത്തെ കെസിആര്‍ ഉദ്ധവ് താക്കറെയെയും ശരത് പവാറിനെയുമൊക്കെ മുംബൈയിലെത്തി കണ്ടിരുന്നു.
പ്രശാന്തും നടനും രാഷ്ട്രീയ നേതാവുമായ പ്രകാശ് രാജും നേരത്തെ സിദ്ധിപേട്ട് ജില്ലയിലെ മല്ലണ്ണ സാഗര്‍ റിസര്‍വോയിര്‍ സന്ദര്‍ശിച്ചിരുന്നു. ടിആര്‍എസ് പ്രശാന്തിനെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാനായി നിയമിച്ചു എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഈ വരവ്. സിദ്ധിപ്പേട്ട്ജില്ലയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് ഫാം ഹൗസുണ്ട്. ഇവിടേക്ക് സ്വകാര്യ സന്ദര്‍ശനത്തിനായി പ്രശാന്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് നേരത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചിരുന്നു. പക്ഷേ പ്രതിപക്ഷത്തിനിടയില്‍ സജീവമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപിക്കെതിരെയുള്ള സഖ്യം പ്രശാന്ത് തയ്യാറാക്കുന്നുണ്ട്. ഇതിലേക്ക് കെസിആര്‍ കൂടി വന്നത് പ്രശാന്തിനെ കണ്ടിട്ടാണ്.
പ്രശാന്തുമായി 2023ലെ നിയസഭാ തിരഞ്ഞെടുപ്പിലെ കാര്യങ്ങളാണ് കെസിആര്‍ സംസാരിച്ചത്. ഇടതുപാര്‍ട്ടികളെ അടക്കം ഒപ്പം ചേര്‍ത്ത് വലിയൊരു മഹാസഖ്യം കെസിആര്‍ ബിജെപിക്കെതിരെ തെലങ്കാനയില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഐപാക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ പ്രാഥമിക സര്‍വേകളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രശാന്ത് കെസിആറിന് കൈമാറിയെന്നാണ് സൂചന. സഖ്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രശാന്ത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. പോളവാരം പദ്ധതി മുഴുവനായും പ്രശാന്ത് സന്ദര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കാനാണ് പ്രശാന്ത് ശ്രമിക്കുന്നത്. ഇതിലൂടെ തന്ത്രമൊരുക്കാനാണ് പ്ലാന്‍. ദുബ്ബക്കിലും ഹസുരാബാദിലുമാണ് ബിജെപിയോട് നേരത്തെ ടിആര്‍എസ് തോറ്റത്.












Click it and Unblock the Notifications