മദ്യം ചോദിച്ചതിന് ജീവനെടുത്തു; ഇയാളൊരു സൈക്കോ സീരിയല്‍ കില്ലർ; കൊന്നത് മൂന്ന് പേരെ
മദ്യം ചോദിച്ചതിന് ജീവനെടുത്തു; ഇയാളൊരു സൈക്കോ സീരിയല്‍ കില്ലർ; കൊന്നത് മൂന്ന് പേരെ
ഹൈദരാബാദ്: സിനിമയിലോ സ്വപ്നത്തിലോ നമ്മൾ കാണാത്ത ഇല്ലെങ്കിൽ ഇവയെ വെല്ലുന്ന കൊലപാതകങ്ങൾ ഹൈദരാബാദിൽ നടക്കാൻ തുടങ്ങിട്ട് രണ്ടാഴ്ചയാകുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഹൈദരാബാദിൽ മൂന്ന് പേര്‍ കൊല്ലപാതകം നടന്നു. ഇതോടെയാണ് ഹൈദരാബാദ് നഗരത്തില്‍ സീരിയല്‍ കില്ലറുടെ സാന്നിദ്ധ്യമുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്. ഇത്തരത്തിൽ സംസാഥാനത്ത് അരങ്ങേറിയ കൊലപാതകങ്ങൾ സിനിമയെ വെല്ലുന്ന രീതിയിൽ ഉളളതാണ്. കൊലപാതകങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ചെങ്കിലും ജനങ്ങളെ പരിഭ്രാന്തരാക്കാതെ പൊലീസ് ആദ്യഘട്ടത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി.

മൂന്ന് കൊലപാതകങ്ങൾ നടന്ന രീതികളും തെരഞ്ഞെടുപ്പും സമാന രീതിയിലായതിനാല്‍ പൊലീസ് കുറ്റവാളി ഒരാളാണെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. ഹൈദരാബാദ് നഗരത്തിലെ കുറ്റവാളികളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ ആദ്യ അന്വേഷണം പ്രധാനമായും നടന്നത്.

സംഭവ വികാസങ്ങൾ തുടങ്ങുന്നതിങ്ങനെ;
നവംബര്‍ ഒന്നാം തീയതി നമ്പള്ളിയില്‍ രണ്ട് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. നമ്പള്ളി റെയില്‍ വേ സ്റ്റേഷന്‍ നടപ്പാതയുടെ സമീപത്ത് ഒരാളുടെ മൃതദേഹവും ഒരു ടിഫിന്‍ സെന്ററിന്റെ പിന്നിലായി മറ്റൊരാളുടെ മൃതദേഹവും കണ്ടെത്തി.

ഭിക്ഷക്കാരാണ് കൊല്ലപ്പെട്ടവരെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. ഈ കൊലപെട്ടവർ ഇരുവരും രാത്രി കാലങ്ങളില്‍ നടപ്പാതകളില്‍ കിടന്നുറങ്ങുന്നവരാണെന്ന് പിന്നീട് വ്യക്തമായി. രണ്ട് കൊലപാതകങ്ങളുടെയും ശൈലി ഒന്ന് തന്നെ ആയിരുന്നുവെന്നത് പൊലീസിന് കുറ്റവാളിയെക്കുറിച്ച് സൂചന നല്‍കി തുടങ്ങി. രണ്ട് പേരുടെയും തലയ്ക്ക് അടി കിട്ടിയിട്ടുണ്ട്. തുടർന്ന് ഇരുവരുടെയും തലയിൽ നിന്നും രക്തം വാര്‍ന്നു. ഇത്തരത്തിലാണ് മരണം സംഭവിച്ചുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാകുന്നു.

അന്വേഷണത്തിനിടയില്‍ പൊലീസിന് ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. 2019 ല്‍ ഒരു കൊലപാതക കേസില്‍ അറസ്റ്റിലായ ഖദീര്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ രണ്ട് കൊലപാതകങ്ങൾ നടക്കുന്നത്. 2019 ല്‍ ഖദീറിന്റെ ക്രൂരതയ്ക്ക് ഇരയായത് അന്ന് ഒരു ഭിക്ഷക്കാരനായിരുന്നു. കേസില്‍ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. നമ്പള്ളിയില്‍ കൊല്ലപ്പെട്ടവര്‍ക്കും യാചകരുടെ സ്വഭാവമുണ്ട്.

എന്നാൽ, പ്രതിയെ ചോദ്യം ചെയ്തതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് കിട്ടിയത്. വെറും 150 രൂപയുടെ മദ്യം ചോദിച്ചതിനാണ് നമ്പള്ളിയിലെ ആദ്യ കൊലപാതകമെന്ന് ഖദീര്‍ പറഞ്ഞു. രണ്ടാമത്തെ കൊല കിടക്കാന്‍ സ്ഥലം നിഷേധിച്ചതിനും ആയിരുന്നു. അതി ക്രൂരമായി തലയ്ക്ക് കല്ലുകള്‍ കൊണ്ടിടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യം ചെയ്യസിൽ സമ്മതിച്ചു. ഇതിനിടിയില്‍ നമ്പള്ളി മുര്‍ഗി മാര്‍ക്കറ്റില്‍ വെച്ച് മറ്റൊരു യാചകനെ കൊന്നുവെന്നും ഖദീറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായി.
Recommended Video

2019 ൽ നടന്ന കൊലപാതകത്തിന് സമാന രീതിയിലാണ് മൂന്ന് കൊലപാതകങ്ങളും നടന്നത്. പ്രതി സൈക്കോ സീരിയല്‍ കില്ലറാണെന്ന് ഹൈദരാബാദ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ പി.ഡി. ആക്ട് ചുമത്തുമെന്നും ജുഡീഷ്യല്‍ റിമാന്‍ഡിലിരിക്കെ തന്നെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങി നല്‍കാന്‍ ശ്രമിക്കുമെന്നും ജോയന്റ് കമ്മീഷണര്‍ എ.ആര്‍.ശ്രീനിവാസയും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications