കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനെ തൊട്ട് രേവന്തിന് കൈ പൊള്ളി, അണിനിരന്ന് സീനിയേഴ്‌സ്, ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി

Google Oneindia Malayalam News

ദില്ലി: ശശി തരൂരിനെതിരെ മോശമായ പരാമര്‍ശം നടത്തിയ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. തീര്‍ത്തും വിളിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് രേവന്ത് വിളിച്ചതെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രശാന്ത്, പരിഹരിക്കേണ്ടത് 3 കാര്യം, എളുപ്പമല്ല, രാഹുല്‍ വരണംകോണ്‍ഗ്രസിന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രശാന്ത്, പരിഹരിക്കേണ്ടത് 3 കാര്യം, എളുപ്പമല്ല, രാഹുല്‍ വരണം

ശശി തരൂരിനെ കഴുതയെന്നായിരുന്നു രേവന്ത് വിളിച്ചത്. എന്നാല്‍ ജി23 നേതാക്കള്‍ അടക്കം രേവന്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സീനിയര്‍ നേതാക്കളായ മനീഷ് തിവാരിയും രാജീവ് അറോറയും രേവന്തിനെ പരസ്യമായി തന്നെ വിമര്‍ശിച്ചിരുന്നു. തരൂരിനെ പുറത്താക്കണമെന്ന് വരെ നേരത്തെ രേവന്ത് പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ബോളിവുഡിലെ ചിലര്‍ ലൈംഗിക ലക്ഷ്യത്തോടെ സമീപിച്ചു, ആരുടെയും മുറിയില്‍ പോകാറില്ല, വെളിപ്പെടുത്തല്‍ബോളിവുഡിലെ ചിലര്‍ ലൈംഗിക ലക്ഷ്യത്തോടെ സമീപിച്ചു, ആരുടെയും മുറിയില്‍ പോകാറില്ല, വെളിപ്പെടുത്തല്‍

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

1

പ്രിയപ്പെട്ട രേവന്ത്, ശശി തരൂര്‍ നിങ്ങളുടെയും എന്റെയും പ്രിയപ്പെട്ട സഹപ്രവകര്‍ത്തകനാണ്. ഒരു പ്രസ്താവനയുടെ പേരില്‍ എന്തെങ്കിലും വിളിച്ച് പറയുന്നതിന് മുമ്പ്, ഒന്ന് തരൂരിനെ വിളിച്ച് നോക്കാമായിരുന്നു. പരസ്പര ബഹുമാനമുണ്ടെങ്കില്‍ താങ്കള്‍ ആ പ്രസ്താവന പിന്‍വലിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഈ പരാമര്‍ശത്തെ അപലപിക്കുന്നതായി രാജീവ് അറോറയും പറഞ്ഞു. ചില മാധ്യമങ്ങല്‍ പറഞ്ഞത് കേട്ട് രേവന്ത് അനാവശ്യമായ പരാമര്‍ശം നടത്തരുതായിരുന്നു. പരാമര്‍ശം പിന്‍വലിക്കുന്നതായി പ്രസ്താവന ഇറക്കേണ്ടത് രേവന്ത് തന്നെയാണെന്നും രാജീവ് അറോറ പറഞ്ഞു. കെടി രാമറാവുവിനെ അഭിനന്ദിച്ചതാണ് രേവന്തിനെ ചൊടിപ്പിച്ചത്.

2

തരൂരിനും കെടിആറിനും ഇംഗ്ലീഷ് നന്നായി അറിയാം. പക്ഷേ ഇവര്‍ക്ക് നല്ല അറിവുണ്ടെന്ന് അതുകൊണ്ട് അര്‍ത്ഥമില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തരൂരിന് ഒന്നും അറിയില്ല. ശരിക്കുമൊരു കഴുതയാണ്. കോണ്‍ഗ്രസിന് ബാധ്യതയാണ് അയാള്‍. എത്രയും പെട്ടെന്ന് പുറത്താക്കണം. അങ്ങനെയൊരു പാര്‍ലമെന്റ് അംഗത്തെ നമുക്ക് വേണ്ടതില്ലെന്നും രേവന്ത് തുറന്നടിച്ചിരുന്നു. അതേസമയം ഇത് ആദ്യമായിട്ടല്ല തരൂര്‍ പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്ന് ആക്രമണത്തിന് ഇരയാകുന്നത്. മോദിയെ എപ്പോഴും കുറ്റം പറയുന്നതും മോശക്കാരനാക്കി കാണിക്കുന്നതും നല്ല തന്ത്രമല്ലെന്ന് ജയറാം രമേശ് പറഞ്ഞിരുന്നു. ഇതിനെ തരൂര്‍ പിന്തുണച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ മുഴുവന്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വരാന്‍ കാരണമായിരുന്നു.

3

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായിരുന്നു അ്ന്ന് തരൂരിനെ കൂടുതലായി ആക്രമിച്ചത്. അതേസമയം മോദിയെ പുകഴ്ത്തുന്നവര്‍ ബിജെപിയില്‍ ചേരട്ടെയെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞിരുന്നത്. നേരത്തെ കൊടിക്കുന്നില്‍ സുരേഷ് ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്നും തരൂരിനെ വിശേഷിപ്പിച്ചിരുന്നു. സോണിയക്ക് കത്തെഴുതിയ സംഘത്തില്‍ തരൂര്‍ ഉള്ളതാണ് കൊടിക്കുന്നില്‍ സുരേഷിനെ ചൊടിപ്പിച്ചത്. അതേസമയം രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി തരൂര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തനിക്കെതിരെ രേവന്ത് നടത്തിയ പരാമര്‍ശം അനാവശ്യമായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എനിക്കെതിരെ പ്രതികരിച്ചതെന്നും തരൂര്‍ പറഞ്ഞു.

4

കെടി രാമറാവുവും ടിആര്‍എസ്സും രേവന്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചതിനാണ് രേവന്ത് മോശം ഭാഷയില്‍ തരൂരിനെ ആക്രമിക്കുന്നതെന്ന് കെടിആര്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭാഗമായിട്ടാണ് ഞാന്‍ ഹൈദരാബാദിലെത്തിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആ കമ്മിറ്റിയില്‍ നിന്ന് കൊണ്ടാണ് പ്രശംസിച്ചത്. അതില്‍ രാഷ്ട്രീയമില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ പരാമര്‍ശം വന്നിരിക്കുന്നത്. എന്ത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സര്‍ക്കാരിനെ അനുകൂലിച്ചതെന്ന് രേവന്ത് മനസ്സിലാക്കിയിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. അതേസമയം മോശം ഭാഷ ഉപയോഗിച്ചില്ലെന്നാണ് രേവന്ത് റെഡ്ഡിയുടെ വിശദീകരണം.

5

അതേസമയം വിവാദ പരാമര്‍ശത്തില്‍ രേവന്ത് മാപ്പുചോദിച്ചിട്ടുണ്ട്. തരൂരിനെ താന്‍ വിളിച്ചെന്ന് രേവന്ത് വ്യക്തമാക്കി. എന്റെപരാമര്‍ശങ്ങള്‍ പിന്‍വലിക്കണം. ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകനെ ഞാന്‍ ബഹുമാനിക്കുന്നു. എന്റെ പരാമര്‍ശം കാരണം അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പുചോദിക്കുന്നു. കോണ്‍ഗ്രസിന്റെ നയങ്ങളിലും മൂല്യങ്ങളിലുമാണ് ഞങ്ങള്‍ക്ക് വിശ്വാസമുള്ളത്. തെലങ്കാനയില്‍ അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനായി എന്നെ പോലെ അദ്ദേഹവും ജനപിന്തുണ നേടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും രേവന്ത് വ്യക്തമാക്കി. അതേസമയം രേവന്ത് വിളിച്ചുവെന്നും, അദ്ദേഹവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്നും, കോണ്‍ഗ്രസ് ശക്തിപ്പെടുത്താന്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

English summary
revanth reddy apologise to shashi tharoor after senior leaders express strong reservation over his remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X