വിവാഹമോചനത്തിന് ശേഷം വളരെ മോശം കാര്യങ്ങള്‍ സംഭവിച്ചു? തിരിച്ചുവന്നത് സൂചിപ്പിച്ച് സാമന്ത
നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം നേരിട്ട പ്രശ്നങ്ങള്‍ വ്യക്തമാക്കി നടി സാമന്ത റുത്ത് പ്രഭു. വിവാഹ മോചനത്തിന് ശേഷം നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകളുണ്ടായിരുന്നു. ഭര്‍ത്താവിനോട് ഒട്ടും കൂറില്ലാത്തവളാണ് സാമന്തയെന്നായിരുന്നു വിമര്‍ശനം.
ഗര്‍ഭിണിയാവാന്‍ പോലും സമ്മതിക്കാത്തത് കൊണ്ടാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നിരുന്നു. സാമന്തയുടെ ഗ്ലാമര്‍ റോളുകള്ക്കെതിരെ ആരാധക കൂട്ടം രംഗത്തെത്തി. നാഗചൈതന്യ ഇത്തരം രീതികളെ തള്ളിപ്പറഞ്ഞെങ്കിലും ആരാധകര്‍ ഗൗരവത്തോടെ എടുത്തിരുന്നില്ല. ട്രോളുകള്‍ സാമന്തയും ചുട്ട മറുപടി നല്‍കിയിരുന്നു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട് നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുനയുടെ പരാമര്‍ശങ്ങളും സാമന്തയ്ക്ക് ട്രോളുകള്‍ ഉണ്ടാക്കി കൊടുത്തിരുന്നു. വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയായിരുന്നുവെന്ന് നാഗാര്‍ജുന പറഞ്ഞിരുന്നു. ആദ്യമായി വിവാഹ മോചനം ഫയല്‍ ചെയ്യുന്നതും സാമന്തയാണ്. കാരണം അവര്‍ക്കത് ആവശ്യമായിരുന്നു. നാഗചൈതന്യ ആ തീരുമാനത്തെ അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. നാഗചൈതന്യ തകര്‍ന്ന് പോയെന്ന് നാഗാര്‍ജുന പറഞ്ഞു. എന്നെ കുറിച്ചും, ഞാന്‍ എന്ത് വിചാരിക്കുമെന്നൊക്കെയായിരുന്നു അവന്റെ ആശങ്ക. കുടുംബത്തിന്റെ പ്രതിച്ഛായക്ക് തകരുമോ എന്നൊക്കെ നാഗചൈതന്യം ചോദിച്ചെന്നും നാഗാര്‍ജുന പറഞ്ഞിരുന്നു.

അവന്റെ വിചാരം ഞാനാകെ സങ്കടപ്പെട്ടിട്ടുണ്ടാവുമെന്നായിരുന്നു. എന്നെ ഒരുപാട് ആശ്വസിപ്പിച്ചു. ഒരിക്കല്‍ പോലും സാമന്തയ്ക്കും നാഗചൈതന്യയ്ക്കുമിടയില്‍ പ്രശ്്നമില്ലായിരുന്നു. അവര്‍ നാല് വര്‍ഷം ഒരുമിച്ച് താമസിച്ചവരാണ്. പരസ്പരമുള്ള അടുപ്പം അത്രത്തോളം അവര്‍ തമ്മിലുണ്ടായിരുന്നു. വിവാഹ മോചനം എന്നതേ ചര്‍ച്ചയായിരുന്നില്ല. വിവാഹ മോചനത്തിന് കാരണം എന്താണെന്ന് അറിയില്ല. അതിലേക്ക് വന്നത് എന്തുകൊണ്ടാണെന്നും അറിയില്ല. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ പുതുവത്സര ദിനം അവര്‍ ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതുവരെ വളരെ ഹാപ്പിയായിരുന്നു അവര്‍. പ്രശ്നങ്ങള്‍ ആരംഭിച്ചത് അതിന് ശേഷമാണെന്നും നാഗാര്‍ജുന പറയുന്നു.

അതേസമയം സാമന്തയ്ക്കും നാഗചൈതന്യയ്ക്കുമിടയില്‍ പ്രൊഫഷണലായ തര്‍ക്കങ്ങള്‍ ഉടലെടുത്തുവെന്നാണ് സൂചന. ബോള്‍ഡായിട്ടുള്ള ഗ്ലാമറസ് സീനുകളില്‍ അഭിനയിക്കരുതെന്ന് നാഗചൈതന്യ സാമന്തയോട് വിവാഹ ശേഷം നിര്‍ദേശിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ഏറ്റവും പ്രബല സിനിമാ കുടുംബമായ അക്കിനേനി കുടുംബത്തിന് മോശമാകുന്ന ഒരു കാര്യവും ചെയ്യരുതെന്ന നിര്‍ബന്ധത്തിലായിരുന്നു നാഗചൈതന്യ. പിതാവിന്റെ രണ്ടാം ഭാര്യ അമല അഭിനയം ഉപേക്ഷിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നാഗചൈതന്യ എടുത്ത് കാണിച്ചിരുന്നു. എന്നാല്‍ അത്തരം സീനുകളില്‍ നിന്ന് ഒഴിവാകാന്‍ പറ്റില്ലെന്ന് സാമന്ത അറിയിച്ചതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത്.

വിവാഹ മോചന ശേഷം കൂടുതല്‍ സ്വാതന്ത്ര്യം ജീവിതത്തില്‍ ഉപയോഗിക്കുന്ന സാമന്തയെയാണ് കണ്ടത്. വിവാഹത്തിന് ശേഷം ഐറ്റം ഡാന്‍സുകളില്‍ പ്രത്യക്ഷപ്പെടാതിരുന്ന സാമന്ത പുഷ്പ എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായി ഐറ്റം ഡാന്‍സ് കളിക്കുകയും ചെയ്തു. ഫാമിലി മാനി സെക്സ് സീനുകള്‍ നാഗചൈതന്യയുടെ വ്യക്തിജീവിതത്തിലും അക്കിനേനി കുടുംബത്തിലും വലിയ പ്രശ്നങ്ങളാണ് വഴി വെച്ചത്. ഫാമിലി മാനിലെ രംഗങ്ങള്‍ കണ്ട് നാഗചൈതന്യയും നാഗാര്‍ജുനയും ആകെ നാണക്കേടിലായിരുന്നു. സാമന്ത അക്കിനേനി കുടുംബത്തെ ചതിച്ചുവെന്നാണ് ഇവര്‍ രണ്ട് പേരും ഒരുപോലെ കരുതിയിരുന്നത്. ഈ രംഗങ്ങളെ കുറിച്ച് നേരത്തെ തന്നെ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്നും, സാമന്ത വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഇവര്‍ രണ്ട് പേരും കരുതിയത്.

അതേസമയം വിവാഹ മോചന ശേഷം ഇത്തരം നിരവധി ട്രോളുകള്‍ നേരിട്ടിരുന്നുവെന്നാണ് സാമന്ത സൂചിപ്പിക്കുന്നത്. സദ്ഗുരുവിന്റെ വചനങ്ങളാണ് കുറിക്ക് കൊള്ളുന്ന മറുപടി പോലെ സാമന്ത നല്‍കിയത്. ജീവിതത്തിലെ ഏറ്റവും ഭയാനകമായ സാഹചര്യങ്ങള്‍ പെട്ട് പോയാല്‍ ആ പരിചയസമ്പത്ത് ഉപയോഗിച്ച് നിങ്ങള്‍ നല്ല മനുഷ്യനാവുകയോ, അതല്ലെങ്കില്‍ ഏറ്റവും ഭീകരമായ മോശം ഗുണങ്ങളുള്ള വ്യക്തിയാവുകയോ ചെയ്യുക എന്നായിരുന്നു സാമന്ത പങ്കുവെച്ച കുറിച്ചു. നേരത്തെ വിവാഹ മോചനത്തെ കുറിച്ചും സാമന്ത മനസ്സുതുറന്നിരുന്നു. വിവാഹ മോചനം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായി സാമന്ത പറഞ്ഞു. നിങ്ങള്‍ അനുഭവിക്കുന്ന കാര്യങ്ങളോട് പൊരുത്തപ്പെട്ടാല്‍ പകുതി പ്രശ്നം പരിഹരിക്കാനാവുമെന്ന് നടി പറഞ്ഞു.

സംഭവിച്ചതിനെ അംഗീകരിക്കുക, പോരാടുക. ഇതാണ് താന്‍ ചെയ്തത്. വിവാഹ മോചനത്തിന് ശേഷം ആകെ തകര്‍ന്ന് മരിച്ചുപോകുന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്നാല്‍ ഇതെന്റെ ജീവിതമാണ്, ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ തീരുമാനിച്ചു. ഇത്രയൊക്കെ പ്രശ്നമുണ്ടെങ്കിലും സ്ത്രീയെന്ന നിലയില്‍ ഞാന്‍ എന്നെ തന്നെ അഭിനന്ദിക്കുന്നു. ഈ ഘട്ടം കടന്നുപോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. ഇത്രത്തോളം ശക്തയാണ് ഞാന്‍ എന്ന് അറിഞ്ഞിരുന്നില്ലെന്നും സാമന്ത പറഞ്ഞു. നേരത്തെ വിവാഹ മോചനത്തെ എങ്ങനെയാണ് നാഗചൈതന്യ നേരിട്ടതെന്നും നാഗാര്‍ജുന പറഞ്ഞിരുന്നു. വളരെ ശാന്തനായിരുന്നു ചൈതന്യ. ഒരിക്കലും പ്രകോപിതനായിരുന്നില്ല. ഒരു വാക്ക് പോലും പരസ്യമായി അവന് പറഞ്ഞിരുന്നില്ലെന്നും നാഗാര്‍ജുന വ്യക്തമാക്കി.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications