സോഷ്യല്‍ മീഡിയയിലും നാഗചൈതന്യയെ ഒഴിവാക്കി സാമന്ത, അവസാന ബന്ധവും ഉപേക്ഷിച്ചു
ഹൈദരാബാദ്: വലിയ വാര്‍ത്താ പ്രാധാന്യം നേടിയതായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം. ഇതിന് പിന്നാലെ ഒരുപാട് വിവാദങ്ങളും ഉണ്ടായിരുന്നു. വിവാഹ മോചനത്തിന് ശേഷം ഇരുവരും പരസ്പരം ഒരു വേദിയില്‍ വന്നിട്ടില്ല. വിവാഹ മോചനത്തെ കുറിച്ച് അധികം പ്രതികരിക്കുകയും ചെയ്തിരുന്നില്ല. സാമന്തയ്ക്കായിരുന്നു വിവാഹ മോചനം ആവശ്യമെന്ന് നാഗാര്‍ജുന പറയുകയുണ്ടായിരുന്നു. ഇപ്പോഴിതാ നാഗചൈതന്യയുമായി എല്ലാ മേഖലയിലുമുള്ള ബന്ധം ഒഴിവാക്കിയിരിക്കുകയാണ് സാമന്ത. നടനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. അതിവേഗമാണ് ഈ റിപ്പോര്‍ട്ട് വൈറലായിരിക്കുന്നത്.

അതേസമയം നാഗചൈതന്യ ഇപ്പോഴും സാമന്തയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. അണ്‍ഫോളോ ചെയ്തതിന് പിന്നാലെ ഒരു കുറിപ്പും സാമന്ത പങ്കുവച്ചു. ചില സമയങ്ങളില്‍ നിങ്ങളുടെ കരുത്ത് ഒരു തീനാളത്തിന്റെ അത്രയും വലിപ്പത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. അത് ചിലപ്പോള്‍ ഒരു തീപ്പൊരി ആയിരിക്കും. അത് നിങ്ങളുടെ കാതില്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നുണ്ടാവും, മുന്നോട്ട് പോകൂ, ഇത് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവുമെന്നും സാമന്ത കുറിച്ചു. നേരത്തെ സാമന്ത വിവാഹ ദിനത്തില്‍ ധരിച്ചിരുന്ന സാരി നാഗചൈതന്യക്ക് കൈമാറിയിരുന്നു സാമന്ത. ഇതും വലിയ വാര്‍ത്തയായിരുന്നു.
സാമന്ത നാഗചൈതന്യയുടെ മുത്തശ്ശി രാജേശ്വരിയുടെ സാരിയാണ് വിവാഹത്തിന് ധരിച്ചിരുന്നത്. ഇതാണ് നേരത്തെ മടക്കി നല്‍കിയത്. ദഗുബട്ടി കുടുംബത്തിന്റെ പരമ്പരാഗത സാരിയാണിത്. സംവിധായകന്‍ ഡി രാമനായിഡുവിന്റെ ഭാര്യയാണ് രാജേശ്വരി. അക്കിനേനി-ദഗുബട്ടി കുടുംബത്തിന്റെ സന്തോഷം മുന്‍നിര്‍ത്തിയായിരുന്നു സാമന്ത ഈ വസ്ത്രം വിവാഹത്തിന് ധരിച്ചത്. എന്നാല്‍ നാഗചൈതന്യയുമായുള്ള ഓര്‍മകള്‍ തീര്‍ത്തും അവസാനിപ്പിക്കാനാണ് സാമന്തയുടെ ശ്രമം. അക്കിനേനി കുടുംബവുമായോ നാഗചൈതന്യയുമായി ബന്ധപ്പെട്ടതോ ആയ ഒന്നും തന്റെ വീട്ടില്‍ അവശേഷിക്കാന്‍ പാടില്ലെന്ന തീരുമാനത്തിലാണ് സാമന്തയെന്ന് സൂചനയുണ്ട്. അതാണ് സാരി മടക്കി നല്‍കിയതിന് കാരണമെന്നാണ് സൂചന.
ഇതിനിടെ ധനുഷും ഐശ്വര്യ ധനുഷും ഇതേ പോലെ സോഷ്യല്‍ മീഡിയയില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഐശ്വര്യ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ധനുഷ് എന്ന പേര് നീക്കം ചെയ്തിരിക്കുകയാണ്. ഐശ്വര്യ ധനുഷ് എന്നതില്‍ നിന്ന് ഐശ്വര്യ രജനീകാന്ത് എന്നാക്കി പേര് മാറ്റിയിരിക്കുകയാണ്. നേരത്തെ ധനുഷ് ഐശ്വര്യയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിന്റെ പേര് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഐശ്വര്യ നീക്കം ചെയ്തത്. ജനുവരി പതിനേഴിനാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്ന കാര്യം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications