Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലെ അടി കത്തിക്കുത്തിലെത്തി!

ഹൈദരാബാദ്: സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അടി വെറും വെറും വെര്‍ച്വല്‍ അടി മാത്രമല്ല. ചിലപ്പോള്‍ അപ്രതീക്ഷിതമായ ഒരു കത്തിക്കുത്തിലേക്ക് വരെ അത് നീളാം. ഹൈദരാബാദിലെ ഡെക്കാണ്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലാണ് ഓണ്‍ലൈന്‍ അടി ഓഫ്‌ലൈനായത്. ഫേസ്ബുക്ക് പേജില്‍ തുടങ്ങിയ അടി രണ്ട് വിദ്യാര്‍ഥികള്‍ തീര്‍ത്തത് കോളേജ് ക്യാംപസിലാണ്.

ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ മാസ് റബ്ബാനിയാണ് മുഹമ്മദ് ജുനൈദ് എന്ന സഹപാഠിയെ കത്തികൊണ്ട് കുത്തിയത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുനൈദ്. ഫേസ്ബുക്ക് പേജില്‍ തര്‍ക്കിക്കുന്നതിന് മുന്‍പും ഇരുവരും അത്ര സുഖത്തിലായിരുന്നില്ല എന്നാണ് സഹപാഠികള്‍ നല്‍കുന്ന വിവരം.

blood

ജുനൈദിന്റെ കൂട്ടുകാരനായ ഇമ്രാനെ ഫേസ്ബുക്ക് പേജില്‍ റബ്ബാനി അസഭ്യം പറഞ്ഞതാണ് സംഭവത്തിന്റെ തുടക്കം. സംഭവം നേരിട്ട് പറഞ്ഞുതീര്‍ക്കാനെത്തിയതായിരുന്നു സഹപാഠികള്‍. തര്‍ക്കം മൂത്തതോടെ ജൂനൈദിനെ റബ്ബാനി കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് ഹബീബ് നഗര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

കുത്തേറ്റ ജുനൈദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റബ്ബാനിക്കെതിരെ ഹബീബ് നഗര്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെയും അച്ചടക്കനടപടി സ്വീകരിച്ചതായി കോളേജ് പ്രിന്‍സിപ്പാള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇത് രണ്ടാമത്തെ തവണയാണ് ഇതേ കോളേജ് ക്യാംപസില്‍ വിദ്യാര്‍ഥികള്‍ കത്തിക്കുത്ത് നടത്തുന്നത്, 2007 ലായിരുന്നു ആദ്യത്തെ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+