Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ധവിദ്യാര്‍ഥികളെ മര്‍ദ്ദിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനും സ്‌കൂളിനും എതിരെ ബാംഗ്ലൂരില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അയല്‍സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ അന്ധവിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പോലീസ് അറസ്റ്റു ചെയ്തു. എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് നേരെ അധഅധ്യാപകര്‍ ഇത്ര ക്രൂരത കാണിക്കുന്നത്, അന്വേഷിക്കേണ്ട സമയാണ്.

ഒരു പ്രാദേശിക ടി വി ചാനലാണ് പ്രിന്‍സിപ്പാളും സഹായിയും അന്ധരായ വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വടി കൊണ്ട് കുട്ടികളെ ക്രൂരമായി അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ആന്ധ്രപ്രദേശിലെ കാക്കിനടയിലാണ് സംഭവം. വീഡിയോ പുറത്തായതിന് പിന്നാലെ പ്രിന്‍സിപ്പാളിനെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

andra-pradesh

കുട്ടികള്‍ക്കെതിരായ അക്രമങ്ങളോട് ഒരു തരത്തിലും ക്ഷമിക്കില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ നായിഡു പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കും. ഇത്തരം അക്രമങ്ങള്‍ പൊറുക്കുന്ന പ്രശ്‌നമില്ല. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുട്ടികളില്‍ ഒരാളെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അച്ചടക്കമില്ല എന്നാരോപിച്ചാണ് കുട്ടികളെ പ്രിന്‍സിപ്പാള്‍ മര്‍ദിച്ചത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജില്ലാ കളക്ടര്‍ സംഭവം നടന്ന സ്‌കൂള്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്ന് കാക്കിനട ആര്‍ ഡി ഓ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+