അധ്യാപികയെ സഹപ്രവര്‍ത്തകന്‍ ജീവനോടെ തീയിട്ട് കൊന്നു
ഹൈദരാബാദ്: ഹൈദരാബാദിലെ അളകാപുരി കോളനിയില്‍ അധ്യാപികയെ സഹപ്രവര്‍ത്തകന്‍ ജീവനോടെ തീയിട്ട് കൊന്നു. ടി ശ്രീദേവി (32)യെയാണ് സഹപ്രവര്‍ത്തകനായ ശിവപ്രസാദ് തീയിട്ട് കൊന്നത്. ശ്രീദേവിയുടെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം ഒാടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടി.
ശ്രീദേവിയും ശിവപ്രസാദും ദീര്‍ഘനാളായി സഹപ്രവര്‍ത്തകരായിരുന്നു. ഉപ്പളിലെ ഋഷി സ്‌കൂളിലെ അധ്യാപകരായിരുന്നു ഇവര്‍. ഒരു പുതിയ സ്‌കൂള്‍ തുടങ്ങുന്നതിനെപ്പപ്പറ്റി ശ്രീദേവി ആലോചിച്ചിരുന്നു. ശിവപ്രസാദും ഇവര്‍ക്കൊപ്പം ചേരാമെന്ന് ഉറപ്പ് നല്‍കി.

എന്നാല്‍ സ്‌കൂള്‍ തുടങ്ങുന്നതിന് വേണ്ട പണത്തെച്ചൊല്ലി പാട്ണര്‍മാരായ അധ്യാപികയും അധ്യാപകനും തമ്മില്‍ തകര്‍ക്കമായി. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ചൊവ്വാഴ്ച ശിവപ്രസാദ് അധ്യാപികയുടെ വീട്ടിലെത്തിയ ഇരുവരും വഴക്കിട്ടു. ഈ സമയം അധ്യാപികയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വഴക്കിനൊടുവില്‍ അധ്യാപികയെ തീയിട്ട് കൊല്ലുകയായിരുന്നു ശിവപ്രസാദ്.
അയല്‍വാസികളാണ് വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഓടിയെത്തിയത്. പ്രതി ഈ സമയം രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അധികം വൈകാതെ പിടിയിലായി. അധ്യാപികയുടെ ഭര്‍ത്താവ് പൊലീസില്‍ പ്രതിക്കെതിരെ പരാതി നല്‍കി. കൊലക്കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications