കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബില്‍ ഓഫീസിലേക്ക് പോയ വനിതാ ടെക്കിയെ കാണാനില്ല

Google Oneindia Malayalam News

ഹൈദരാബാദ്: പ്രൈവറ്റ് കാബില്‍ ഓഫീസിലേക്ക് പോയ 26 കാരി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കാണാതായി. ആന്ധ്രയിലെ കുക്കട്പളളി ഹൗസിംഗ് ബോര്‍ഡില്‍ താമസിക്കുന്ന ഭവ്യ ശ്രീയെ ആണ് വ്യാഴാഴ്ച മുതല്‍ കാണാതായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ കാബില്‍ ഓഫീസിലേക്ക് പോയതാണ് ഭവ്യ ശ്രീ. ഇതുവരെ തിരിച്ചുവന്നിട്ടില്ല എന്ന് ബന്ധുക്കള്‍ പറയുന്നു.

മാധപൂരിലെ ഹൈ ടെക് സിറ്റിയില്‍ ഓപ്പണ്‍ ടെക്സ്റ്റ് ടെക്‌നോളജിയിലാണ് ഭവ്യ ശ്രീ ജോലി ചെയ്യുന്നത്. വിജയവാഡ സ്വദേശിനിയായ ഭര്‍ത്താവിനൊപ്പമാണ് കുക്കട്പളളി ഹൗസിംഗ് ബോര്‍ഡില്‍ താമസിക്കുന്നത്. രണ്ടര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കമ്പനി കാബ് മിസായതിനെ തുടര്‍ന്ന് ഭവ്യ ശ്രീ ഭര്‍ത്താവിനെ അറിയച്ചതിന് ശേഷം പ്രൈവറ്റ് കാബെടുത്ത് ഓഫീസിലേക്ക് പോയതായിരുന്നു.

andra-pradesh

കാബില്‍ കയറിയതിന് ശേഷം ഭവ്യശ്രീ ഭര്‍ത്താവിന് എസ് എം എസ് അയച്ചിരുന്നു എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എം രാജേഷ് പറഞ്ഞു. വാട്‌സ് ആപ്പിലായിരുന്നു ഇവര്‍ ചാറ്റ് ചെയ്തിരുന്നത്. എന്നാല്‍ കുറച്ച് നേരത്തിന് ശേഷം ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായി. ഓഫീസില്‍ എത്തിയോ എന്ന് ചോദിച്ചതിനും മറുപടി കിട്ടിയില്ല. വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നത്രെ.

ഓഫീസില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഓഫീസില്‍ എത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്. രാത്രി വൈകിയും ഭവ്യ ശ്രീ വീട്ടിലെത്തിയില്ല. ഇതോടെ പരിഭ്രാന്തനായ ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വരെ ഇവരെ കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പോലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.

English summary
A 26-year-old techie named Bhavya Sri Charitha has gone missing from her house in Kukatpally Housing Board Colony, Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X