പിറന്നാള്‍ ദിനത്തില്‍ പതിനാറുകാരന് ദാരുണാന്ത്യം; സുഹൃത്തുക്കള്‍ മൃതദേഹത്തിനൊപ്പം ചെയ്ത കാര്യം വൈറല്‍
മുംബൈ: ജീവിതത്തിലെ ഏറ്റവും ആഘോഷം നിറഞ്ഞ നിമിഷങ്ങളായിരിക്കും നമ്മുടെ പിറന്നാളുകള്‍. പക്ഷേ തെലങ്കാനയിലെ ഒരു ബാലന് ഈ ദിനം ദുരന്തപൂര്‍ണമായി മാറിയിരിക്കുകയാണ്. 16ാം പിറന്നാള്‍ ദിനത്തില്‍ ഈ ബാലന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരിക്കുകയാണ്. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലാണ് ഈ ദാരുണമായ സംഭവം നടന്നത്.
പക്ഷേ ഈ സംഭവത്തിന് ശേഷം നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. ഈ കുട്ടിയുടെ കുടുംബം ആ പിറന്നാള്‍ ആഘോഷിച്ചാണ് വിടപറഞ്ഞത്. കുട്ടിയുടെ മൃതദേഹത്തിനൊപ്പമാണ് ഇവര്‍ കേക്ക് മുറിച്ചത്. സച്ചിന്‍ എന്നാണ് ഈ കുട്ടിയുടെ പേര്. ഈ വിയോഗത്തിന് ഇതിലും നല്ലൊരു ആദരാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കില്ല എന്ന് പറയാന്‍ സാധിക്കും.

ആസിഫാബാദിലെ ബാബാപൂര്‍ ഗ്രാമത്തിലെ നിവാസികളാണ് സച്ചിന്റെ കുടുംബം. സുഹൃത്തുക്കളും, കുടുബാംഗങ്ങളുമെല്ലാം ചേര്‍ന്ന് വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു ആ ദിനം. സച്ചിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയായിരുന്നു അവരെല്ലാം എത്തിയത്. സച്ചിന്റെ കുടുംബം വലിയൊരു ആഘോഷം തന്നെയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.
കേക്ക് വാങ്ങി, അത് മുറിച്ച് ആഘോഷിക്കാനായിരുന്നു ഇവരുടെ പ്ലാന്‍. സച്ചിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായി ഇതിനെ മാറ്റാനായിരുന്നു കുടുംബത്തിന്റെ പ്ലാന്‍. പക്ഷേ ഇനിയൊരിക്കലും സച്ചിനെ ആരും മറക്കാത്ത തരത്തിലേക്കായി പോയി കാര്യങ്ങള്‍ എത്തിയത്. സച്ചിന്റെ ഫോട്ടോ ഫ്‌ളെക്‌സ് രൂപത്തിലാക്കി വീട്ടില്‍ ഇവര്‍ തൂക്കിയിട്ടിരുന്നു. അത്രയ്ക്ക് വലിയൊരു ആഘോഷമായിരുന്നു നടത്തിയത്.
അതേസമയം ആഘോഷത്തിനായി ഒന്നിച്ച ദിവസം തന്നെ ദുരന്തപൂര്‍ണമായി മാറുകയായിരുന്നു. സച്ചിന്‍ പിറന്നാള്‍ ആഘോഷത്തിനിടെ ബോധം കെട്ട് വീഴുകയായിരുന്നു. വളരെ പെട്ടെന്നുണ്ടായ ഈ സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പതറി പോയി. എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയാത്തൊരു അവസ്ഥയിലായി പോയി ഇവര്‍.
പെട്ടെന്ന് തന്നെ സച്ചിനെയും എടുത്ത് കുടുംബം ആശുപത്രിയിലെത്തിച്ചു. അടുത്ത് തന്നെ ആശുപത്രിയുണ്ടായിരുന്നു. പക്ഷേ ഇവരെ കാത്തിരുന്നത് നെഞ്ച് പൊട്ടിപ്പോകുന്ന വാര്‍ത്തയായിരുന്നു. ഡോക്ടര്‍മാര്‍ സച്ചിന്‍ മരിച്ചെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഡോക്ടര്‍മാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് കുടുംബത്തെ അറിയിച്ചത്.
കുടുംബത്തിന് സച്ചിന്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവസാനമായി അവന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഇവര്‍ സച്ചിന്റെ മൃതദേഹവുമായി വീട്ടിലേക്ക് വരികയായിരുന്നു. സച്ചിന്റെ മാതാപിതാക്കളായ ഗുണവന്ത റാവുവും, ലളിതയും അയല്‍ക്കാരെയും, കുട്ടികളെയും, മറ്റ് ബന്ധുക്കളെയും വിളിച്ച് ചേര്‍ത്ത് കേക്ക് മുറിക്കുകയായിരുന്നു.
സച്ചിന്റെ കൈ ചേര്‍ത്ത് പിടിച്ചായിരുന്നു ഇവര്‍ ഈ കേക്ക് മുറിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സച്ചിന്‍ എന്ന് പോലീസ് പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിനെത്തിയ കുട്ടികള്‍ പിറന്നാള്‍ ഗാനം പാടുകയും, ബാക്കിയുള്ളവര്‍ സച്ചിന്റെ ഓര്‍മയ്ക്കായി മെഴുകുതിരി കത്തിക്കുകയും ചെയ്തു.
സച്ചിന്റെ സുഹൃത്തുക്കള്‍ ബാനറുകള്‍ തൂക്കിയാണ് വിടനല്‍കിയത്. ബാബാപൂരില്‍ വെച്ചായിരുന്നു സച്ചിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ഗ്രാമവാസികള്‍ മൊത്തം ചടങ്ങിനെത്തിയിരുന്നു.












Click it and Unblock the Notifications