അശ്ലീല പോസ്റ്റര്‍: നായകനെതിരെ കേസ്
ഹൈദരാബാദ്: സിനിമാ പോസ്റ്ററില്‍ അശ്ലീലം അധികമായി എന്ന പരാതിയെത്തുടര്‍ന്ന് തെലുങ്ക് നായകനെതിരെ കേസെടുത്തു. തെലുങ്ക് സൂപ്പര്‍താരവും കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയുടെ മകനായ രാം ചരണിനെതിരെയാണ് ഹൈദരാബാദ് പോലീസ് കേസെടുത്തത്. രാം ചരണിനൊപ്പം ചിത്രവുമായി ബന്ധപ്പെട്ട മറ്റ് ഒന്‍പത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
രാം ചരണിന്റെ ഏറ്റവും പുതിയ റിലീസായ യേവാഡുവിന്റെ പോസ്റ്ററില്‍ അശ്ലീല രംഗങ്ങളുണ്ട് എന്ന് കാണിച്ച് കെ നാഗേന്ദ്രപ്രസാദ് എന്നയാള്‍ നല്കിയ പരാതിയിലാണ് കേസ്. ജനുവരി 12 ന് പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്നുണ്ട്. ദില്‍ രാജു നിര്‍മിച്ച യേവാഡു സംവിധാനം ചെയ്തിരിക്കുന്നത് വംശി പൈടിപ്പള്ളിയാണ്.

ശ്രുതി ഹാസന്, എമി ജാക്സന് എന്നിവരാണ് യേവാഡുവിലെ നായികമാര്‍. അല്ലു അര്ജുന്, കാജല്‍ അഗര്‍വാള്‍ എന്നീ സൂപ്പര്‍താരങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യാര് ഇവന് എന്ന പേരില്‍ ചിത്രം തമിഴില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. മലയാളത്തിലും നിരവധി ആരാധകരുള്ള യുവനായകനാണ് രാം ചരണ്‍ തേജ.
ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ പതിച്ചിട്ടുള്ള യേവാഡുവിന്റെ പോസ്റ്റര്‍ അശ്ലീലം നിറഞ്ഞതാണ് എന്നാണ് പരാതിക്കാരന് പറയുന്നത്. രാം ചരണ്‍ തേജയ്ക്കൊപ്പം സംവിധായകന് വംശി പൈഡിപ്പള്ളി, നിര്‍മാതാവ് ദില്‍ രാജു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications