കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്ക് നടന്‍ കൃഷ്ണം രാജു ബിജെപിയില്‍

Google Oneindia Malayalam News

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടനും മുന്‍ കേന്ദ്രമന്ത്രിയുമായ യു വി കൃഷ്ണം രാജു ബി ജെ പിയില്‍ ചേര്‍ന്നു. കേന്ദ്ര ടൂറിസം മന്ത്രിയും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ ചിരഞ്ജീവിയുടെ പ്രജാരാജ്യത്തോട് വിട പറഞ്ഞാണ് കൃഷ്ണം രാജു ബി ജെ പിയിലെത്തിയത്. നേരത്തെ പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് കൃഷ്ണം രാജു ബി ജെ പിയിലംഗമായത്. മുതിര്‍ന്ന പാര്‍ട്ടി നേതാവ് വെങ്കയ്യ നായിഡുവും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 1966 മുതല്‍ തെലുങ്ക് സിനിമയില്‍ സജീവമാണ്് 74 കാരനായ കൃഷ്ണം രാജു. 180 ലധികം സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

krishanam-raju

അടല്‍ ബിഹാരി വാജ്‌പേയ് നേതൃത്വം നല്‍കിയ എന്‍ ഡി എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു കൃഷ്ണം രാജു. 2000 മുതല്‍ 2004 വരെയായിരുന്നു ഇത്. തുടര്‍ന്ന് 2004 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. പ്രജാരാജ്യം പാര്‍ട്ടി രൂപീകരിച്ചതോടെ ബി ജെ പി വിട്ട് കൃഷ്ണം രാജു ചിരഞ്ജീവിക്കൊപ്പം പോയി.

രാജമുണ്ട്രിയില്‍ നിന്നും പ്രജാരാജ്യം പാര്‍ട്ടിക്ക് വേണ്ടി ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ വി അരുണ്‍ കുമാറിനോട് തോറ്റു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രജാരാജ്യം പാര്‍ട്ടി ദയനീയമായ തോറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു കൃഷ്ണം രാജു. സിനിമാ താരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള തെന്നിന്ത്യന്‍ രാഷ്ട്രീയത്തില്‍ കൃഷ്ണം രാജുവിന്റെ തിരിച്ചുവരവില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

English summary
Veteran Telugu actor and former union minister U.V. Krishnam Raju Wednesday rejoined the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X