തെന്നിന്ത്യന്‍ നടി അഞ്ജലി അന്തരിച്ചു
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ നടി അഞ്ജലി ദേവി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അവിസ്മരണീയമായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിലായി ഏതാണ്ട് 350ല്‍പ്പരം സിനിമകളില്‍ അഞ്ജലി ദേവി വേഷമിട്ടു. നാടകനടിയായിരുന്ന അഞ്ജലി ദേവി വിഖ്യാതമായ രാജാ ഹരിശ്ചന്ദ്ര എന്ന പുരാണചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1936 ലായിരുന്നു ഇത്. ദേവത എന്ന ചിത്രത്തില്‍ ജമിനി ഗണേശനൊപ്പവും സതി സാവിത്രിയില്‍ മഹിപാലിനൊപ്പവുമുള്ള വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്നിങ്ങോട്ട് നായികയായും സ്വഭാവനടിയായും ഒട്ടേറെ ചിത്രങ്ങളില്‍ അഞ്ജലി ദേവി തിളങ്ങി. വ്യത്യസ്തമായ വേഷങ്ങള്‍ ലഭിച്ചു എന്നതും അവയെല്ലാം മനോഹരമാക്കി എന്നതുമാണ് ഇവരുടെ പ്രത്യേകത. ലവ കുശ എന്ന ചിത്രത്തിലെ സീത, സുവര്‍ണ സുന്ദരി, അനാര്‍ക്കലി, ഭക്തപ്രഹ്ലാദ് തുടങ്ങിയവയാണ് അഞ്ജലി ദേവിയുടെ പ്രിയപ്പെട്ട വേഷങ്ങള്‍.
പരദേശി, സുവര്‍ണ സുന്ദരി തുടങ്ങി ആറോളം തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ജനാമ്മ, അഞ്ജലി കുമാരി എന്നീ പേരുകളിലും അഞ്ജലി ദേവി അറിയപ്പെട്ടു. 1955, 1957, 1958, 1959 എന്നീ വര്‍ഷങ്ങളില്‍ തവണ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഗുണ്ടൂര്‍ നാഗാര്‍ജുന യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് ബിരുദം നല്‍കി അഞ്ജലി ദേവിയെ ആദരിച്ചിരുന്നു.












Click it and Unblock the Notifications