രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്; രോഗലക്ഷണങ്ങളില്ലെന്ന് സംവിധായകന്‍
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കും കുടുംബത്തിനും ചെറിയ പനി വന്നു. പനി കുറഞ്ഞെങ്കിലും ഞങ്ങള്‍ കൊവിഡ് പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ട് വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റൈനീല്‍ കഴിയുകയാണ്'-രാജമൗലി ട്വിറ്ററില്‍ കുറിച്ചു.
ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ ആന്റിബോഡി ഡെവലപ്പ് ആവാന്‍ ഞങ്ങള്‍ കാത്തുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൗജമൗലിക്ക് പുറമെ തെലുങ്കിലെ പ്രമുഖ നടീനടന്‍മാര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Recommended Video
അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 1,558,447 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 34,485 പേർ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 999,318 പേർ കൊവിഡ് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 48,513 പുതിയ രോഗികള്‍ ആണുണ്ടായത്. 24 മണിക്കൂറിനുളളില്‍ 768 മരണം സംഭവിച്ചു.












Click it and Unblock the Notifications