കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരം ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ഗര്‍ഭ പരിശോധന

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: ട്രൈബല്‍ സ്‌കൂളിലെ കുട്ടികളാകുമ്പോള്‍ ഏതു തരത്തിലുള്ള പീഡനങ്ങളും സഹിച്ചുകൊള്ളുമെന്നാണ് അധികാരികളുടെ ധാരണ. അതുകൊണ്ടുതന്നെ അവരെ പരമാവധി കഷ്ടപ്പെടുത്താന്‍ അധ്യാപകരടക്കമുള്ളവര്‍ ശ്രമിക്കാറുമുണ്ട്. ആന്ധ്രപ്രദേശിലെ ഒരു ട്രൈബല്‍ സ്‌കൂളിലെ പെണ്‍കുട്ടികളെയെല്ലാം ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയതാണ് ഒടുവിലത്തെ സംഭവം

ആന്ധ്രാപ്രദേശിലെ സെദ്ദങ്കി െ്രെടബല്‍ വെല്‍ഫയര്‍ റെസിഡന്റല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. സ്‌കൂളിലെ ഒരു കുട്ടിക്ക് അധ്യാപകനുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രധാനാധ്യാപകന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനിക്കാണ് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ആദ്യം ഗര്‍ഭ പരിശോധന നടത്തിയത്.

tribal-girl

കുട്ടി ഗര്‍ഭിണിയല്ലെന്ന് മനസിലാക്കിയതോടെ ക്ലാസിലെ മറ്റു കുട്ടികള്‍ക്കും സമാനമായ ടെസ്റ്റ് നടത്താന്‍ അധ്യാപകന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതിനായി ആശുപത്രിയിലെ ഒരു നഴ്‌സിനെ നിയോഗിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്‌കൂളിലെത്തിയ നഴ്‌സ് എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ഗര്‍ഭ പരിശോധന നടത്തുകയായിരുന്നു.

സ്‌കൂളിലെ പീഡനം അതിരു കടന്നപ്പോള്‍ വിദ്യാര്‍ഥിനികള്‍ സ്ഥലത്തെ എംഎല്‍എ രാജേശ്വരിക്ക് പരാതി നല്‍കി. രാജേശ്വരിയുടെ നിര്‍ദേശപ്രകാരം ശിശുക്ഷേമ സമിതി സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തി വിദ്യാര്‍ഥികള്‍ക്ക് ഗര്‍ഭ പരിശോധന നടത്തിയതായി സ്ഥിതീകരിച്ചു. അധ്യാപകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ പരിശോധന നടത്തിയതെന്ന് നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Tribal school headmaster in referring a student for pregnancy test kicks a row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X