ഏറെ 'സന്തോഷത്തോടെ' രണ്ട് ആത്മഹത്യ, ഹൈദരാബാദില്‍
ഹൈദരാബാദ്: സന്തോഷം ഏറെയായാല്‍ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ. അല്ലെങ്കില്‍ ഏറെ സന്തോഷത്തേടെ ആരെങ്കിലും ആത്മഹത്യയ്ക്ക് തയ്യാറാകുമോ. ഹൈദരാബാദിലെ ബ്രഹ്മ ശങ്കര്‍ നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഇവരുടെ ആത്മഹത്യകുറിപ്പില്‍ ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലാണ് ആത്മഹത്യയില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് എഴുതിയിരുന്നു. ഞായറാഴ്ചയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്.
സുഹൃത്തുക്കളും ബന്ധുക്കളുമായ ശ്രുതി (13), ഭവാനി (17) എന്നിവരാണ് കഴിഞ്ഞ ദിവസം ഫാനില്‍ തൂങ്ങിമരിച്ചത്. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് കുട്ടികള്‍ കുടുംബസമേതം ബ്രഹ്മ ശങ്കര്‍ നഗറിലെത്തിയത്.

ബന്ധുക്കള്‍ മരണാനന്തര ചടങ്ങിന്റെ തിരക്കിലായിരുന്നപ്പോഴാണ് കുട്ടികളെ കാണതാവുന്നത്. തുടര്‍ന്ന് ഭവാനിയുടെ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ ബന്ധുക്കള്‍ എത്തി നടത്തിയ പരിശോധനയിലാണ് രണ്ട് പേരെയും ഫാനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും എഴുതി ഒപ്പിട്ട ആത്മഹത്യ കുറിപ്പും ബന്ധുക്കള്‍ കണ്ടെടുത്തു. ഏറെ സന്തോഷത്തോടെയാണ് തങ്ങള്‍ മരിയ്ക്കുന്നതെന്നും ആര്‍ക്കും മരണത്തില്‍ ഉത്തരവാദിത്തമില്ലെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നു. ശ്രുതി എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയും ഭവാനി ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിയ്ക്കുകയുമാണ്.












Click it and Unblock the Notifications