ആരാണ് നിഹാരിക കൊനിഡേല? ചിരഞ്ജീവിയുടെ സഹോദര പുത്രി, മയക്കുമരുന്ന് റെയ്ഡില്‍ കസ്റ്റഡിയില്‍
ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ചിരഞ്ജീവിയുടെ സഹോദര പുത്രി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ അടക്കം ബന്ധുവായ നിഹാരിക കൊനിഡേലയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. വിശദമായ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
പക്ഷേ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ മയക്കുമരുന്ന് കേസിന് സമാനമാണ് ഈ സംഭവമെന്നാണ് റിപ്പോര്‍ട്ട്. ആര്യന് കേസ് ബോളിവുഡിനെ തകിടം മറിച്ചത് പോലെ തെലുങ്ക് സിനിമാ ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടാന്‍ ഈ കേസിന് സാധിക്കും. ചിരഞ്ജീവിയുടെ കുടുംബത്തിന് ചുറ്റുമാണ് തെലുങ്ക് സിനിമാ ലോകം ഓടുന്നത്.

ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത് 140ല്‍ പരം ആള്‍ക്കാരെയാണ്. തെലുങ്കിലെ പ്രമുഖ താരം നാഗബാബുവിന്റെ മകളാണ് നിഹാരിക കൊനിഡേല. തെലുങ്ക് സൂപ്പര്‍ താരം നാഗബാബുവിന്റെ മകളാണ് നിഹാരിക. ബഞ്ചാര ഹില്‍സില്‍ നടന്ന റെയ്ഡിലാണ് നിഹാരിക പോലീസ് പിടിയിലാകുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡെന്നാണ് സൂചന. കൊക്കെയ്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍ ആന്ധ്ര പ്രദേശ് ഡയറക്ടര്‍ ജനറലിന്റെ മകള്‍, തെലുങ്ക് ദേശം പാര്‍ട്ടി എംപിയുടെ മകന് എന്നിവരും കുടുങ്ങിയിട്ടുണ്ട്. നിരവധി പ്രമുഖരുടെ മക്കളും ഈ മയക്കുമരുന്ന് റെയ്ഡില്‍ കുടുങ്ങിയിട്ടുണ്ട്.

നിഹാരികയെ കസ്റ്റഡിയിലെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം ഗായകനായ രാഹുല്‍ സിപ്ലിഗഞ്ചും കസ്റ്റഡിയിലാണ്. നടി കൂടിയായ നിഹാരിക നടനും സൂപ്പര്‍ താരവുമായ രാംചരണിന്റെയും കസിന് കൂടിയാണ്. പന്ത്രണ്ട് മണിക്ക് ശേഷം പ്രവര്‍ത്തിക്കാനുള്ള അനുമതി ഈ പബ്ബിന് ഉണ്ടായിരുന്നില്ല. ഒരു ഗായകനെയും നടിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങിയതായി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ നിഹാരിക ഇക്കൂട്ടത്തിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല പോലീസ് എന്നാണ് സൂചന. അര്‍ധ രാത്രി മുതല്‍ നിഹാരിക സ്റ്റേഷനിലാണ്. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നിഹാരിക സ്റ്റേഷന് വിട്ടുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

തന്റെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തതായി നാഗബാബു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അവള് മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ക്ലീന്‍ ആണെന്നും നാഗബാബു പറഞ്ഞു. അതേസമയം അനധികൃതമായി കൂടുതല്‍ സമയം പ്രവര്‍ത്തിച്ചത് കൊണ്ടാണ് പബ്ബിനെതിരെ നടപടിയെടുത്തതെന്ന് നാഗ്ബാബു പറഞ്ഞു. എന്നാല്‍ പോലീസ് പറയുന്നത് നിഹാരികയും ഈ കേസുമായി ബന്ധമില്ലെന്നാണ്. അവളുടെ കൈയ്യില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചിട്ടില്ലെന്നും നാഗബാബു പറഞ്ഞു. അതേസമയം ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും നാഗബാബു പറഞ്ഞു.

സോഷ്യല്‍ മീഡിയ ഇതിനോടകം ആരാണ് നിഹാരികയെന്ന് ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിരഞ്ജീവി കുടുംബത്തില്‍ അധികം ആരും അറിയാത്ത വ്യക്തി കൂടിയാണ് നിഹാരിക. പ്രമുഖ ടോളിവുഡ് നടി കൂടിയാണ് നീഹാരിക. ചിരഞ്ജീവിയുടെ മരുമകളാണ് അവര്‍. സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധവൃത്തം അവര്‍ക്കുണ്ട്. എന്നാല്‍ ഇതിലധികം ആന്ധ്രപ്രദേശിലാണ്. നേരത്തെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരുന്നു നടി. ആരാധകര്‍ ആകെ അമ്പരന്ന് പോയിരുന്നു ഈ തീരുമാനത്തില്‍. കഴിഞ്ഞ വര്‍ഷം ഉദയ്പൂരില്‍ വെച്ചായിരുന്നു നീഹാരികയുടെ വിവാഹം. ചൈതന്യ ജെവിയെയാണ് നടി വിവാഹം ചെയ്തത്. വലിയ ആര്ഭാടത്തിലായിരുന്നു ഈ വിവാഹം നടന്നത്. പവന് കല്യാണ്‍, അല്ലു അര്ജുന്, രാംചരണ്‍, സായ് ധരം തേജ്, തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

അല്ലു അര്ജുന്, സായ് ധരം തേജ്, അല്ലു സിരിഷ്, വൈഷ്ണവ് തേജ്, വരുണ്‍ തേജ് എന്നിവര്‍ നിഹാരികയുടെ ബന്ധുക്കളാണ്. 2015ല്‍ ഒക്ക മനസ്സു എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. സൂര്യകാന്തം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ചിരഞ്ജീവി നായകനായ സൈറാ നരസിംഹ റെഡ്ഡിയിലും ചെറിയൊരു വേഷത്തില്‍ നടി അഭിനയിച്ചിരുന്നു. പിങ്ക് എലിഫന്റ് പിക്ച്ചേഴ്സ് എന്ന നിര്‍മാണ കമ്പനിയും നിഹാരികയ്ക്കുണ്ട്. സിനിമ മാത്രമല്ല വെബ് സീരീസും നടി നിര്‍മിക്കാറുണ്ട്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമാ ലോകത്തെ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് നിഹാരിക. ചിരഞ്ജീവി കുടുംബത്തില്‍ നിന്നുള്ള ഒരുപാട് അംഗങ്ങള്‍ തെലുങ്ക് സിനിമാ ലോകത്തുള്ളതില്‍ ഏക നടി എന്ന വിശേഷണവും നിഹാരികയ്ക്കുണ്ടായിരുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications