ഭാര്യയെ 'സംശയിച്ച' ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു!
ഹൈദരാബാദ്: കുടുംബവഴക്കിനൊടുവില്‍ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കത്തി കൊണ്ട് മുറിച്ചെടുത്തു. ഹൈദരാബാദ് സ്വദേശിയായ 35 കാരനാണ് ജനനേന്ദ്രിയം നഷ്ടമായത്. ഭര്‍ത്താവ് തന്റെ ചാരിത്ര്യത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് ഭാര്യയെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
30 കാരിയായ ഭാര്യ ആശുപത്രി ജീവനക്കാരിയാണ്. ശനിയാഴ്ച ഭാര്യയും ഭര്‍ത്താവും തമ്മില്‍ വലിയ വഴക്ക് ഉണ്ടായിരുന്നത്രെ. ഈ വഴക്കിനൊടുവില്‍ ഭാര്യ കത്തിയെടുത്ത് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഭാര്യയ്‌ക്കെതിരെ പോലീസ് ഐ പി സി സെക്ഷന്‍ 324 പ്രകാരം കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മൊഴി തങ്ങള്‍ക്ക് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് ആസിഫ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ശ്രീകാന്ത് അറിയിച്ചു.
കടുത്ത മദ്യപാനിയാണ് യുവതിയുടെ ഭര്‍ത്താവ് എന്നാണ് അറിയുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഇയാള്‍ ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ച് വഴക്കുണ്ടാക്കുക പതിവാണ്. ഇതില്‍ മനസ് മടുത്താണ് ശനിയാഴ്ച യുവതി ഈ കടുംകൈക്ക് മുതിര്‍ന്നതത്രെ.












Click it and Unblock the Notifications