Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷിക്കണമെന്നപേക്ഷിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു;പോലീസെത്തിയപ്പോഴേയ്ക്കും യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : ഭര്‍ത്താവിന്റെയും അമ്മയുടെയും പീഡനത്തില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി തെലുങ്കാന മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.പക്ഷേ പോലീസെത്തിയപ്പോഴേയ്ക്കും യുവതി ആത്മഹത്യ ചെയ്തിരുന്നു. റാണിയാണ് (21) മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും പോലീസ് തിരയുകയാണ്. ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുന്‍പാണ് യുവതി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.

തെലുങ്കാനയിലെ നക്രേക്കലിലാണ് സംഭവം. ഭര്‍ത്താവും അമ്മയും വേശ്യാവൃത്തിയ്ക്ക പ്രേരിപ്പിക്കുന്നതായും തന്റെ ജീവന്‍ രക്ഷിക്കണമെന്നുമാണ് കത്തിലുണ്ടായിരുന്നത്. പക്ഷേ ഹൈദരാബാദില്‍ നിന്നും നക്രേക്കലിലേക്കുളള 100 കിലോമീറ്റര്‍ താണ്ടി പോലീസെത്തിയപ്പോഴേയ്ക്കും യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

10-suicide2-31-146
വിവാഹച്ചിലവിനുളള പണം നല്‍കിയത് യുവതിയുടെ ഭര്‍ത്താവിന്റ വീട്ടുകാരായിരുന്നു. ഇത് തിരികെ ചോദിച്ചാണ് ഇവര്‍ ഝാന്‍സിയെ ഉപദ്രവിച്ചിരുന്നതെന്നും പണം ലഭിക്കാതെ വന്നപ്പോള്‍ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബിടെക് അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു ഝാന്‍സി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+