Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദില്‍ എടിഎമ്മിനുള്ളില്‍ വെടിവയ്പ്പ് നടത്തി സ്ത്രീയുടെ പണവും ആഭരണവും കവര്‍ന്നു

ഹൈദരാബാദ്: എടിഎമ്മില്‍ സ്ത്രീയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്നു. ഹൈദരാബാദിലെ ഒരു എടിഎമ്മിലാണ് വെടിവയ്പ്പ് നടത്തി അക്രമി സ്ത്രീയില്‍ നിന്നും പണവും സ്വര്‍ണവും കവര്‍ന്നത്. സ്റ്റേററ് ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മുന്‍പ് എടിഎമ്മില്‍ സ്ത്രീയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നിരുന്നു.

യൂസുഫ് ഗുദയിലെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. പണമെടുക്കാനെത്തിയ സ്ത്രീയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി രണ്ട് റൗണ്ട് വെടിയതിര്‍ത്തു. ഭയന്ന് വിറച്ച സ്ത്രീയില്‍ നിന്നും പണവും ആഭരണവും കവര്‍ന്ന് രക്ഷപ്പെട്ടു. തിരക്കേറിയ നഗരഭാഗത്താണ് അക്രമം നടന്നത്. പണം പിന്‍വലിയ്ക്കുന്നതിനായി രാവിലെ 7.30ഓടെ എടിഎമ്മില്‍ എത്തിയതായിരുന്നു സ്ത്രീ.

Crime, ATM

സംഭവത്തെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്ക്കുമെന്നും അക്രമിയെ അധികം വൈകാതെ കുടുക്കുമെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+