ഐ.എ.എഫ് പൈലറ്റ് അഭിനന്ദന് ഇനി രാജസ്ഥാന് സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകും
ജയ്പൂര്‍: ഇന്ത്യന്‍ എയര്‍ ഫോഴ്സ് പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാന്റെ ധീരതയുടെ കഥ ഇനി രാജസ്ഥാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ പഠിക്കും. തന്റെ പൈലറ്റ് സ്കൂള്‍ വിദ്യാഭ്യാസം ജോധ്പൂരിലായിരുന്നുവെന്ന അഭിനന്ദന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്തസാരയാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ട് വെച്ചത്.

രാജസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ അഭിനന്ദന്റെ ധീരതയെക്കുറിച്ച് പഠിപ്പിക്കുമെന്നും ഇതുവഴി അദ്ദേഹത്തിനെ ആദരിക്കാനാണ് ഉദ്ദേശമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പക്ഷേ ഏത് ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ചേര്‍ക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചില്ല.
പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്നാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് രാജ്യത്തിന്റെ നായകനായി മാറിയത്. പിന്നീട് അദ്ദേഹത്തിന്റെ മിഗ് 21 വിമാനം പാകിസ്താനില്‍ തകര്‍ന്നു വീഴുകയും 60 മണിക്കൂറോളം പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്.
പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനീകരെ കുറിച്ച് സിലബസില്‍ ചേര്‍ക്കണമെന്ന മന്ത്രിയുടെ ആവശ്യം നേരത്തെ സിലബസ്സ് റിവ്യൂ കമ്മിറ്റി അംഗീകരിച്ചിരുന്നു. സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങളുടെ പാഠ്യപദ്ധതി അവലോകനം ചെയ്യുന്നതിനായി രണ്ട് സമിതികളെ ദൊത്തസാറ നേരത്തെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കാനും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ചരിത്രവും സംസ്കാരവും മഹനീയ വ്യക്തിത്വങ്ങളെയും അവഗണിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു.
രാജസ്ഥാനിലെ സികറില്‍ 31.5 കോടി രൂപയുടെ വിദ്യാഭ്യാസ വകുപ്പിന്റെ ഡിഫന്‍സ് അക്കാദമി അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. മഹാരാജാ ഷേഖാജി ശാസ്ത്ര ബാല്‍ പ്രസിക്ഷണ് അക്കാദമി വഴി പട്ടാള, നാവികസേന, വ്യോമസേന എന്നിവയില്‍ റിക്രൂട്ട്മെന്റിനുള്ള അവസരം നല്‍കും.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications