കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.എ.എഫ് പൈലറ്റ് അഭിനന്ദന്‍ ഇനി രാജസ്ഥാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകും

Google Oneindia Malayalam News

ജയ്പൂര്‍: ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ധീരതയുടെ കഥ ഇനി രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ പഠിക്കും. തന്റെ പൈലറ്റ് സ്‌കൂള്‍ വിദ്യാഭ്യാസം ജോധ്പൂരിലായിരുന്നുവെന്ന അഭിനന്ദന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്തസാരയാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ട് വെച്ചത്.

abhinandh3-1551863481.jpg -P

രാജസ്ഥാനിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ അഭിനന്ദന്റെ ധീരതയെക്കുറിച്ച് പഠിപ്പിക്കുമെന്നും ഇതുവഴി അദ്ദേഹത്തിനെ ആദരിക്കാനാണ് ഉദ്ദേശമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പക്ഷേ ഏത് ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ചേര്‍ക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചില്ല.

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്ഥാന്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്നാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ രാജ്യത്തിന്റെ നായകനായി മാറിയത്. പിന്നീട് അദ്ദേഹത്തിന്റെ മിഗ് 21 വിമാനം പാകിസ്താനില്‍ തകര്‍ന്നു വീഴുകയും 60 മണിക്കൂറോളം പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്.

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനീകരെ കുറിച്ച് സിലബസില്‍ ചേര്‍ക്കണമെന്ന മന്ത്രിയുടെ ആവശ്യം നേരത്തെ സിലബസ്സ് റിവ്യൂ കമ്മിറ്റി അംഗീകരിച്ചിരുന്നു. സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ പാഠ്യപദ്ധതി അവലോകനം ചെയ്യുന്നതിനായി രണ്ട് സമിതികളെ ദൊത്തസാറ നേരത്തെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കാനും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ചരിത്രവും സംസ്‌കാരവും മഹനീയ വ്യക്തിത്വങ്ങളെയും അവഗണിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു.

രാജസ്ഥാനിലെ സികറില്‍ 31.5 കോടി രൂപയുടെ വിദ്യാഭ്യാസ വകുപ്പിന്റെ ഡിഫന്‍സ് അക്കാദമി അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. മഹാരാജാ ഷേഖാജി ശാസ്ത്ര ബാല്‍ പ്രസിക്ഷണ്‍ അക്കാദമി വഴി പട്ടാള, നാവികസേന, വ്യോമസേന എന്നിവയില്‍ റിക്രൂട്ട്‌മെന്റിനുള്ള അവസരം നല്‍കും.

English summary
IAF pilot Abhinandan will now be part of Rajasthan school syllabus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X