Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണാഫ്രിക്ക ഐസിസി റാങ്കിൽ ഒന്നാമത്, ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണു!

ദുബായ്: ഐ സി സി ഏകദിന റാങ്കിംഗിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കയാണ് പുതിയ ഒന്നാം റാങ്കുകാർ. ബംഗ്ലാദേശിനെതിരായ തകർപ്പൻ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കയെ ഐ സി സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താൻ സഹായിച്ചത്. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഒരേ റേറ്റിങ് പോയിന്റുകളാണ് ഇപ്പോള്‍ ഉള്ളത്. രണ്ട് ടീമുകൾക്കും 120 റേറ്റിങ് പോയിന്റുകളാണ് ഇപ്പോൾ.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 4 -1 ന് സ്വന്തമാക്കിയതോടെയാണ് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ ഐ സി സി റാങ്കിംഗിൽ ഒന്നാമത് എത്തിയത്. എന്നാൽ തൊട്ടടുത്ത പരമ്പരയിൽ തന്നെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഒന്നാം ഏകദിനം 10 വിക്കറ്റിനും രണ്ടാം ഏകദിനം 104 റൺസിനും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. നേരത്തെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

south-africa-1

ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ ഈ പരമ്പര ജയിച്ചാൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഐ സി സി റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ പറ്റും. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോൾ 52 കളികളിൽ നിന്നും 6244 പോയിന്റുണ്ട്. ഇന്ത്യയ്ക്ക് 50 കളികളില്‍ നിന്നും 5993 പോയിന്റും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻ‍ഡ് ടീമുകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+