കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമ്പഴക്കാലമായും വിളവെടുപ്പ് നടന്നില്ല; തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ കർഷകർ നിരാശയിൽ...

Google Oneindia Malayalam News

കമ്പം: ഇത് അതിര്‍ത്തി ഗ്രാമങ്ങളിലെ മാമ്പഴതോട്ടങ്ങളാണ്. സാധാരണ ഏപ്രില്‍ മെയ്മാസങ്ങളില്‍ വിളവെടുപ്പ് പൂര്‍ത്തിയാകുന്ന മാമ്പഴ തോട്ടങ്ങളില്‍ ഇക്കുറി പക്ഷേ വിളവെടുപ്പ് ജൂലൈ പിറന്നിട്ടും പൂര്‍ത്തിയായിട്ടില്ല. മഴ നേരത്തെ ആരംഭിച്ചതിനാല്‍ ഇക്കുറി മാമ്പഴക്കാലം വൈകിയാണെത്തിയത്.

സാധരണ വേനല്‍ ചൂടില്‍ പഴുത്തു പാകമാകുന്ന മാമ്പഴങ്ങള്‍ക്ക് കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും വലിയ പ്രിയമാണുള്ളത്. എന്നാല്‍ മഴക്കാലമായതോടെ മാമ്പഴ വിപണിയില്‍ എത്തുന്ന മാമ്പഴങ്ങള്‍ക്കത്ര പ്രിയംപോരെന്നാണ് മലയാളികള്‍ പറയുന്നത്. തമിഴ്‌നാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിലവില്‍ വിളവെടുപ്പ് തുടര്‍ന്നു വരികയാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിളവെടുപ്പ് താമസിച്ചതോടെ കുറഞ്ഞ വിലയില്‍ വില്‍പന നടത്തേണ്ട സാഹചര്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Mango

നിപ്പ് വയറസ് ഭീതിമൂലം പ്രധാന വില്‍പന കേന്ദ്രങ്ങളിലേക്ക് മാമ്പവമെത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കര്‍ഷകര്‍ പറയുന്നു. കമ്പം, ഗൂഡല്ലൂര്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ നിന്ന് വിളവെടുക്കുന്ന മാമ്പഴങ്ങളുടെ പ്രധാന വിപണ കേന്ദ്രം കേരളംതന്നെയാണ്. ഇരുപതിലധികം ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ ഇവിടെ നിന്ന് കേരളത്തിലേക്കെത്തുന്നുമുണ്ട്. ജൂലൈ അവസാനവരത്തോടെ മാത്രമേ വിളവെടുപ്പ് പൂര്‍ണമാകു എ്ന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. ഇക്കുറി തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത കര്‍ഷകര്‍ക്കാണ് വിപണിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വരുന്നത്.


English summary
Idukki Local News about mango season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X