കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ തോരാമഴ പ്രധാന നഗരങ്ങള്‍ വെള്ളത്തില്‍.... ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ഗതാഗത നിയന്ത്രണം...

Google Oneindia Malayalam News

അടിമാലി: ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു. ദിവസങ്ങളോളമായി മഴ ശക്തമായി തുടരുന്നതിനാല്‍ ഹൈറേഞ്ചിലെയും ലോറേഞ്ചിലെയും ജനജീവിതം നിശ്ചലമായിരിക്കുകയാണ്. പ്രധാന നഗരങ്ങളെല്ലാം വെള്ളക്കെട്ടുകള്‍കൊണ്ട് നിറഞ്ഞു. കൊച്ചി ധനുഷ്‌കോടി ദേശീയപതായില്‍ വാളറക്കു സമീപം മണ്ണിടിഞ്ഞു. ഈ ഭാഗങ്ങളില്‍ താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നേര്യമംഗലം ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

മഴതുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭാഗങ്ങളില്‍ മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയിലേക്ക് രാത്രിയാത്ര ചെയ്യുന്നവര്‍ ശക്തമായ മഴയും കാറ്റും ഉള്ള സാഹചര്യങ്ങളില്‍ ജാഗ്രതപാലിക്കുക, മണ്ണിടിച്ചിലുള്ള പ്രദേശങ്ങളില്‍ കൂട്ടമായി നില്‍ക്കാതിരിക്കുക, വെള്ളച്ചാട്ടങ്ങളിലും പുഴയോരങ്ങളിലും എത്തുന്നവര്‍ അപകടമേഖലയിലേക്ക് പോകുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്.

Road

ശക്തമായ മഴയില്‍ തൊടുപുഴ, കട്ടപ്പന, അടിമാലി, നെടുംകണ്ടം, മൂന്നാര്‍ തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളക്കെട്ടുകളാല്‍ നിറഞ്ഞു. ജില്ലയിലെ ഗ്രാമീണ റോഡുകളും മണ്ണിടിച്ചില്‍ ഭീക്ഷണിയിലാണ്. മഴ വരും മണിക്കൂറുകളിലും തുടര്‍ന്നാല്‍ ഇടുക്കി പൂര്‍ണമായും ഒറ്റപ്പെടുമെന്നതും ഉറപ്പാണ്.
English summary
Idukki Local News about road issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X