ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടുകാര്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചു; പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

  • By Desk
Google Oneindia Malayalam News

രാജാക്കാട്: പഠിക്കാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി പടുതാകുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എന്‍ ആര്‍ സിറ്റി മഞ്ഞക്കുഴി തേക്കുകാട്ടില്‍ സന്തോഷിന്റെ മകന്‍ വിഷ്ണുവാണ് വീടിന് സമീപത്തുള്ള പടുതകുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പഠിക്കാന്‍ പറഞ്ഞ ദേഷ്യത്തില്‍ ഞായറാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് വിഷ്ണുവീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.

കുട്ടിയെ വീട്ടുകാര്‍ ചേര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ കാണാതായ വിവരം വീട്ടുകാര്‍ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് വിവിധ മേഖലകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

vishnu

തുടര്‍ന്ന് ഇന്ന് രാവിലെ തോട്ടത്തിലെത്തിയ സമീപവാസി കൃഷിയാവശ്യത്തിനായി തോട്ടത്തിന് നടുവില്‍ നിര്‍മ്മിച്ചിരിക്കുന്ന വലിയ പടുതാകുഴിക്ക് സമീപം ചെരുപ്പുകള്‍ കിടക്കുന്നത് കണ്ടതോടെ വിവരം മറ്റ് സമീപ വാസികളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. എന്‍ ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു വിഷ്ണു.

Idukki
English summary
10th class boy committed suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X