ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 1000ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നു; അര്‍ഹരായവര്‍ക്കെല്ലാം പട്ടയം

Google Oneindia Malayalam News

ഇടുക്കി: ഇടുക്കി ജില്ലയില്‍ 1000 ത്തില്‍പരം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നു. ഈ മാസം 14 ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 11 മണിക്ക് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലയിലെ അഞ്ചാമത് പട്ടയമേള ഉദ്ഘാടനം ചെയ്യും. കുറ്റിയാര്‍വാലി പദ്ധതി പ്രദേശത്തെ പട്ടയഭൂമി കൈവശക്കാര്‍ക്ക് കൈമാറിയതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇതോടൊപ്പം മന്ത്രി നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും.

i

അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിന് നടപടിയാരംഭിച്ചു കഴിഞ്ഞതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. 1993 ലെ നിയമപ്രകാരം വനം വകുപ്പും റവന്യു വകുപ്പും സംയുക്തമായി തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ തൊടുപുഴ താലൂക്കിലെ വനമേഖലയോട് ചേര്‍ന്നതും ജണ്ടയ്ക്ക് പുറത്തുള്ളതുമായ കുടുംബങ്ങള്‍ക്ക് നിയമ ഭേദഗതി വരുത്തി റവന്യുഭൂമിയായി കൈമാറ്റപ്പെട്ട മുഴുവന്‍ ഭൂമിയ്ക്കും പട്ടയം നല്കാന്‍ തീരുമാനമായിട്ടുണ്ടെന്നു കളക്ടര്‍ അറിയിച്ചു.

ആദിവാസി സെറ്റില്‍മെന്റുകളിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ജനറല്‍ വിഭാഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. മുന്‍പ് വിവിധ കാരണങ്ങളാല്‍ പട്ടയം ലഭിക്കാന്‍ തടസം നേരിട്ട കരിമണ്ണൂര്‍ വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുടുംബങ്ങള്‍ക്കും ഇതോടെ പട്ടയമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്. കുറ്റിയാര്‍വാലി പദ്ധതി പ്രദേശത്തെ 2300 കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റു വീതവും 770 കുടുംബങ്ങള്‍ക്ക് 10 സെന്റ് വീതവും അനുവദിച്ച് പട്ടയഭൂമി കൈവശക്കാര്‍ക്ക് കൈമാറി നല്‍കുന്ന നടപടികളും പൂര്‍ത്തിയായി. ഈ നടപടികളുടെ ആദ്യ ഘട്ടമാണ് അഞ്ചാമത് പട്ടയമേളയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

 ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി

നെടുങ്കണ്ടം ഭൂമി പതിവ് ഓഫീസ് പരിധിയില്‍ കുത്തുങ്കല്‍ പദ്ധതി പ്രദേശം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പട്ടയം ലഭിക്കും. കട്ടപ്പന ഭൂപതിവ് ഓഫീസ് പരിധിയിലുള്‍പ്പെട്ട കട്ടപ്പന, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വില്ലേജുകളിലായാണ് 258 പട്ടയം നല്കുന്നത്. ഇരട്ടയാറില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്തും അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ മേഖലകളില്‍ പത്തു ചെയിനിലുള്‍പ്പെട്ട ഏഴു ചെയിന്‍ പ്രദേശത്തുമാണ് പട്ടയം നല്കുന്നത്. രാജകുമാരി എല്‍.എ ഓഫീസ് പരിധിയില്‍ രാജകുമാരി, രാജാക്കാട് വില്ലേജുകള്‍, ബൈസണ്‍വാലി, കാന്തിപ്പാറ വില്ലേജുകളിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലുള്‍പ്പെടെയാണ് പട്ടയം ലഭ്യമാക്കുന്നത്.

Idukki
English summary
1000 More families to get Pattayam in Idukki District on September 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X