ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഇന്ന് 1000ത്തിലധികം പേര്‍ക്ക് കൊറോണ രോഗം; കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ 1046 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 26.97 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 109 പേര്‍ കോവിഡ് രോഗമുക്തി നേടി. ജില്ലാ കളക്ടറേറ്റില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് സംബന്ധമായി പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറുപടി ലഭിക്കും. ഇതു കൂടാതെ അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍ നമ്പറുകള്‍: ഓക്‌സിജന്‍ വാര്‍ റൂം നമ്പറുകള്‍-8281499838, 8281499837. കോവിഡ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 04862 232220, 04862 233118. ടോള്‍ഫ്രീ: 1800 42 55640.

c

ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാം. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്‌സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

രണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ച് കേരള കോണ്‍ഗ്രസ്; അല്ലെങ്കില്‍ മറ്റൊരു പദവി, മുന്നണിയിലെ മൂന്നാം കക്ഷിരണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ച് കേരള കോണ്‍ഗ്രസ്; അല്ലെങ്കില്‍ മറ്റൊരു പദവി, മുന്നണിയിലെ മൂന്നാം കക്ഷി

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ-പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. ഇ-പാസ് ഉപയോഗിച്ച് യാത്രചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി കരുതണം.

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

Idukki
English summary
1046 people test for Covid19 in Idukki District today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X