വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയായി അടിമാലി ഗ്രാമപഞ്ചായത്ത്; ജില്ലയില്‍ ഇന്ന് 1075 പേര്‍ക്ക് കൊറോണ
ഇടുക്കി: വാക്സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്. ഇരുപത്തഞ്ച് ലക്ഷം രൂപ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് സംഭവന ചെയ്തു. ഗ്രാമപഞ്ചായത്തധികൃതര്‍ തുക മന്ത്രി എം എം മണിക്ക് കൈമാറി. വിവിധ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതിനിടയിലാണ് പഞ്ചായത്ത് വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, സെക്രട്ടറി കെ എന്‍ സഹജന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അടിമാലിയില്‍ നടത്തിയ ചടങ്ങില്‍ പങ്കെടുത്തു. പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം, കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളും ദേവികുളം ബ്ലോക്ക് പഞ്ചായത്തും ഇതിനോടകം വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയായി.
അതേസമയം, ഇടുക്കി ജില്ലയില്‍ ഇന്ന് 1075 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1005 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 27.90 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 697 പേര്‍ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാതെ 16 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു.
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍
അതേസമയം, സംസ്ഥാന തലത്തില്‍ ഇന്ന് രോഗികള്‍ കുറഞ്ഞു. 29,704 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.
കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ












Click it and Unblock the Notifications