കരിമണ്ണൂരില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ഇടുക്കിയില്‍ ഇന്ന് 12 പേര്‍ക്ക് കൊറോണ
ഇടുക്കി: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 279 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 11 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍:
1. കാഞ്ചിയാര്‍ നരിയംപാറ സ്വദേശിനി (38)
2. കാഞ്ചിയാര്‍ നരിയംപാറ സ്വദേശി (43)
3, 4. കരിമണ്ണൂര്‍ സ്വദേശികള്‍ (24, 70)
5, 6. കട്ടപ്പന സ്വദേശികള്‍ (30, 10)
7, 8. കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ദമ്പതികള്‍ (54, 60)
9. തൊടുപുഴ സ്വദേശിനി (11)
10. തൊടുപുഴ സ്വദേശി (41)
11. ഉടുമ്പന്നൂര്‍ സ്വദേശി (40)
12. പീരുമേട് സ്വദേശിനി (54)
ഇന്ന് രോഗമുക്തരായവരുടെ സ്ഥലവും എണ്ണവും:
• അടിമാലി 1
• ചക്കുപള്ളം 2
• കാഞ്ചിയാര്‍ 1
• കരുണാപുരം 3
• കട്ടപ്പന 1
• കൊക്കയാര്‍ 1
• കൊന്നത്തടി 1
• കുമാരമംഗലം 1
• കുമളി 1
• മണക്കാട് 1
• മൂന്നാര്‍ 1
• പാമ്പാടുംപാറ 1
• രാജകുമാരി 5
• സേനാപതി 6
• തൊടുപുഴ 1
• ഉടുമ്പന്‍ചോല 12
• വണ്ടിപ്പെരിയാര്‍ 1
• വട്ടവട 2












Click it and Unblock the Notifications