ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടമലക്കുടി പഠനത്തില്‍ പിന്നോട്ട്: 121 കുട്ടികള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തിയവര്‍!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ഇടമലക്കുടി ഗോത്രവര്‍ഗ പഞ്ചായത്തില്‍ വിവധ സ്‌കൂളുകളില്‍ പഠിക്കുന്ന 596 കുട്ടികളില്‍ 121 പേര്‍ പാതി വഴിയില്‍ പഠനം നിര്‍ത്തിയതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായെന്ന് ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. യാത്രാസൗകര്യക്കുറവ്, സാമ്പത്തിക പ്രശ്നങ്ങള്‍, സ്‌കൂള്‍ സൗകര്യങ്ങളുടെ അഭാവം, അലോട്ട്മെന്റിനെക്കുറിച്ചും പ്രവേശന നടപടികളെക്കുറിച്ചുമുള്ള അറിവില്ലായ്മ തുടങ്ങിയവയാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണങ്ങളായി കണ്ടെത്തിയത്.

<strong>രാഹുൽ ഗാന്ധി ഈ സീൻ പണ്ടേ വിട്ടതാ! മോദിക്ക് മുൻപേ കേദാർനാഥിലെത്തി, 'ഉളളിൽ അഗ്നി സ്ഫുരിക്കുന്നത് പോലെ'</strong>രാഹുൽ ഗാന്ധി ഈ സീൻ പണ്ടേ വിട്ടതാ! മോദിക്ക് മുൻപേ കേദാർനാഥിലെത്തി, 'ഉളളിൽ അഗ്നി സ്ഫുരിക്കുന്നത് പോലെ'

പുതിയ അദ്ധ്യയന വര്‍ഷത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കുകയും അവരുടെ പഠനം ഉറപ്പുവരുത്തുകയുമാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് സുരേഷ് പറഞ്ഞു. കാട്ടിലൂടെ വളരെ ദൂരം സഞ്ചരിച്ച് സ്‌കൂളില്‍ പോകേണ്ടി വരുന്നതാണ് ഒരു പ്രധാന പ്രശ്നമായി കണ്ടെത്തിയത്. ഇതുമൂലം 10 വയസ്സ് ആകുമ്പോഴാണ് പലരും ഒന്നാം ക്ലാസില്‍ ചേരുന്നത്. 14 വയസായ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സ്ഥിതിയാണുള്ളത്.

Idamalakkudy

അതുപോലെ, ഇവര്‍ക്കിടയില്‍ പ്രചാരത്തിലുള്ള മുതുവാന്‍ ഭാഷയും പുറമെ നിന്നു വരുന്ന അദ്ധ്യാപകരുടെ തനി മലയാളവും തമ്മിലുള്ള പൊരുത്തക്കേടുകളും കുട്ടികളുടെ താത്പര്യം കുറയാന്‍ ഇടയാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൊസൈറ്റി കുടിയിലും പഞ്ചായത്ത് വക മുളകുതറയിലും പ്രവര്‍ത്തിക്കുന്ന എല്‍.പി സ്‌കൂളുകളാണ് ഇടമലക്കുടിയില്‍ ഉള്ളത്.

കൂടാതെ പരപ്പയാര്‍കുടിയിലും ഇഡലിപ്പാറയിലും ഏകാദ്ധ്യാപക വിദ്യാലയങ്ങളും ഉണ്ട്. തൊടുപുഴ, വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും എന്‍.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ ഏഴ് അദ്ധ്യാപകരും 42 വിദ്യാര്‍ത്ഥികളും ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ മൂന്ന് അംഗങ്ങളും അടങ്ങിയ ടീം മാര്‍ച്ച് 21 മുതല്‍ മൂന്നു ദിവസം കൊണ്ടാണ് കുട്ടികളുടെ വിവരശേഖരണം പൂര്‍ത്തിയാക്കിയത്.

വീടുകളുടെ എണ്ണം, പഠിക്കുന്ന കുട്ടികളുടെ എണ്ണം, കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം തുടങ്ങിയവയാണ് വിവരശേഖരത്തില്‍ ഉള്‍പ്പെടുത്തിയത്. ഒപ്പം, കൊഴിഞ്ഞുപോക്കിന്റെ കാരണവും മറ്റു വിവരങ്ങളും ശേഖരിക്കുകയും അവ ക്രോഡീകരിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു.

Idukki
English summary
121 students have studied half-mast in Idamalakudy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X