Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടംപുഴയില്‍ നീരാട്ടിനെത്തി കാട്ടാനക്കൂട്ടം !!!! പതിമൂന്ന് ആനകള്‍ കൗതുകവും ആശങ്കയും!!! രണ്ടു മണിക്കൂറിനുശേഷം തിരികെ കാട്ടിലേക്ക് ...!!!

Recommended Video

cmsvideo
    നീരാട്ടിനെത്തി കാട്ടാനക്കൂട്ടം | Oneindia Malayalam

    തൊടുപുഴ: കുട്ടംമ്പുഴയെന്നഗ്രാമത്തില്‍ കാട്ടാനക്കൂട്ടം എത്തിയപ്പോള്‍ പ്രദേശവാസകള്‍ക്കത് കൗതുകമുള്ള കാഴ്ചയു ഒപ്പം ആശങ്കയുള്ള നിമിഷങ്ങളുമാണ് നല്‍കിയത്.ടൗണിനോട് ചേര്‍്‌ന്നൊഴുകുന്ന പുഴയിലാണ് കാട്ടാനക്കൂട്ടം നീരാട്ടിനായി എത്തിയത്.പൂയംകുട്ടി വനമേഖലയില്‍ നിന്നും ഇറങ്ങിയ കാട്ടാനകൂട്ടം ഏറെ സമയം കുട്ടംമ്പുഴ ടൗണിന് സമീപമുള്ള കടവില്‍ തങ്ങി.

    കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 13 ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. കുട്ടംമ്പുഴ നിവാസികള്‍ക്ക് ഇത് അത്ര പരിചയമുള്ള കാഴ്ചകള്‍ അല്ലായിരുന്നതിനാല്‍ കാട്ടാനകൂട്ടത്തെ നേരില്‍ കാണാനും ചിത്രങ്ങളെടുക്കാനും നിരവധി പേരാണ് തടിച്ചു കൂടിയത്.വ്യാഴാഴ്ച വൈകിട്ടോടെയാണ് കാട്ടാനക്കൂട്ടം പുഴയില്‍ ഇറങ്ങിയത്. ഏറെ സമയം പുഴയില്‍ നീരാട്ട് നടത്തിയ ശേഷം ആനക്കൂട്ടം കാട്ടിലേക്ക് തന്നെ കയറി പോകുകയായിരുന്നു. രണ്ട് മണികൂറോളം

    Elephant

    പുഴയില്‍ തമ്പടിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. പുഴ കയറി ആനക്കൂട്ടം ടൗണിലേക്ക് എത്തുമോ എന്നായിരുന്നു നാട്ടുകാരുടെയും കച്ചവടക്കാരുടെയും ഭീതി. കടുത്ത വേനല്‍ക്കാലത്ത് ഇടക്ക് കാട്ടാനകള്‍ കൂട്ടമായി കുട്ടംമ്പുഴ ആറില്‍ വെള്ളം കുടിക്കാനെത്താറുണ്ടെങ്കിലും ഇത്രയും സംഘം കൂടുതല്‍ സമയം തങ്ങുന്നത് അപൂര്‍വ്വമായിട്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം കാട്ടാനകള്‍ ആനത്താരകള്‍ വഴി വെള്ളം കുടിക്കുവാന്‍ മാറി മാറിയുള്ള ഇടങ്ങള്‍ തേടി പോകുന്നത് സാധാരണയാണന്നും ഇതില്‍ അസ്വാഭാവികത ഇല്ലെന്നും ആശങ്ക പെടേണ്ടതില്ലന്നും കുട്ടംമ്പുഴ റേഞ്ച് ഓഫീസര്‍ എസ്.രാജന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+