ഇടുക്കിയില്‍ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ഇന്ന് 23 പേര്‍ക്ക് രോഗം ഭേദമായി
ഇടുക്കി: ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 3 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 323 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

1. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 6, 11 വാര്‍ഡുകളില്‍ കരിമണ്ണൂര്‍ ടൗണില്‍ - പഞ്ചായത്ത് ജംഗ്ഷന്‍ മുതല്‍ തേക്കിന്‍കൂട്ടം വരെയും, തൊമ്മന്‍കുത്ത് റോഡില്‍ നെയ്യശ്ശേരി കവല വരെയും. 2. കരുണാപുരം ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ തൂക്കുപാലം നൂറുല്‍ഹുദാ ജമാഅത്ത് മുസ്ലീം പള്ളിയുടെ 250 മീറ്റര്‍ ചുറ്റളവ് - എന്നീ പ്രദേശങ്ങള്‍ കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ശക്തമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. ഏലപ്പാറ സ്വദേശിനി (29)
2. ഏലപ്പാറ സ്വദേശി (17)
3. കരുണാപുരം സ്വദേശി (42)
4. കട്ടപ്പന സ്വദേശി (38)
5. മരിയാപുരം സ്വദേശി (38)
6. ഉടുമ്പന്‍ചോല സ്വദേശിനി (49)
7. ഉടുമ്പന്നൂര്‍ സ്വദേശി (26)
8, 9, 10. വാഴത്തോപ്പ് കോണ്‍വെന്റിലെ 3 കന്യാസ്ത്രീകള്‍ (70, 60, 28)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. കരിമണ്ണൂര്‍ സ്വദേശി (51)
2. നെടുങ്കണ്ടം സ്വദേശി (67)
3. ഉപ്പുതറ സ്വദേശി (27)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. ചക്കുപള്ളം സ്വദേശിനി (11)
2. ഉടുമ്പന്‍ചോല സ്വദേശി (40)
ഇന്ന് രോഗമുക്തരായവരുടെ സ്ഥലവും എണ്ണവും
• ഏലപ്പാറ - 6
• പീരുമേട് - 1
• അടിമാലി - 4
• കട്ടപ്പന - 4
• കല്ലാര്‍ - 1
• കാളിയാര്‍ - 2
• തൊപ്പിപ്പാള - 2
• കടമാകുഴി - 1
• തൊടുപുഴ - 1
• മുട്ടം - 1.












Click it and Unblock the Notifications