ജാര്‍ഖണ്ഡ് സ്വദേശിനിയായ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു, പെണ്‍കുട്ടി ഗര്‍ഭിണി!!!
അടിമാലി: ജാര്‍ഖണ്ഡ് സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. മൂന്നാര്‍ കല്ലാറില്‍ പെണ്‍കുട്ടിയുടെ സാഹോദരന്റെ വീട്ടില്‍വെച്ച് പീഡനം നടന്നതായാണ് പരാതി. സംഭവത്തില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ നാട്ടുകാരനായ ഗോപാലന്‍ എന്നയാളാണ് പീഡനത്തിനിരയാക്കിയതെന്നും ഇടുക്കിയില്‍ സഹോദരന്റെ വീട്ടില്‍ ഇയാള്‍കൂടെകൂടെ എത്തിയിരുന്നതായും പെണ്‍കുട്ടി മൊഴി രേഖപെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പനിയും ശാരീരിക അസ്വസ്ഥതയും മൂലം അടിമാലി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ചികിത്സക്കായി എത്തിച്ചതിനു പിന്നാലെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിതികരിച്ചത്. പ്രായം പതിനാറാണെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ആശുപത്രി ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസിനു പിന്നാലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പരാതിയെ തുടര്‍ന്ന് അടിമാലി ഒന്നാ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.അതേ സമയം ഗോപാലന്‍ കട്ടപ്പന മേഖലയില്‍ തൊഴില്‍ ചെയ്തു വരുന്നതായുള്ള സംശയം പെണ്‍കുട്ടി പ്രകടിപ്പിച്ചതായും അന്വേഷണ സംഘം പറയുന്നു.












Click it and Unblock the Notifications