ഇടുക്കിയില്‍ 17 പേര്‍ക്ക് കൂടി കൊറോണ രോഗം; 14 പേര്‍ക്ക് സമ്പര്‍ക്കം വഴി
ഇടുക്കി: ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒരാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നവരാണ്. 31 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇനി ജില്ലയില്‍ ചികില്‍സയിലുള്ളത് 296 പേരാണ്. ഇന്ന് 357 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ വിവരങ്ങള്‍...

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. കരിങ്കുന്നം സ്വദേശി (28)
2. ഉടുമ്പന്‍ചോല സ്വദേശി (51)
3. ഉടുമ്പന്‍ചോല സ്വദേശി (36)
4. ഉടുമ്പന്‍ചോല സ്വദേശി (29)
5. ഉടുമ്പന്‍ചോല സ്വദേശി (30)
6. തൊടുപുഴ സ്വദേശി (15)
7. കരിങ്കുന്നം സ്വദേശിയായ മൂന്നു വയസ്സുകാരന്‍
8. തൊടുപുഴ സ്വദേശി (58)
9. തൊടുപുഴ സ്വദേശിനി (52)
10. ഏലപ്പാറ സ്വദേശിനിയായ എട്ടു വയസ്സുകാരി
11. കരിമണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍. (42)
12. ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (54)
13. വണ്ടിപ്പെരിയാര്‍ സ്വദേശിനി (19)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. കരിമണ്ണൂര്‍ സ്വദേശിനി (22)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. പാമ്പാടുംപാറ സ്വദേശി (56)
2. വാഴത്തോപ്പ് സ്വദേശിനി (22)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. അടിമാലി മന്നാംങ്കണ്ടം സ്വദേശി (31)
? ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31 പേര്‍ ഇന്ന് രോഗമുക്തി നേടി.












Click it and Unblock the Notifications