ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ പുനര്‍നിര്‍മാണം: ഇടുക്കിയില്‍ പുനരധിവാസത്തിന് ചിലവഴിച്ചത് 175 കോടി രൂപ...!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും മറ്റിതര സംഘടനകളുടെയും സഹായത്തോടെ 99 ശതമാനം പുനരധിവാസ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. പുനരധിവാസത്തിനായി 175.85 കോടി രൂപയാണ് ജില്ലയില്‍ ചിലവഴിച്ചത്. പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പൂര്‍ണമായി തകര്‍ന്ന 1882 വീടുകളില്‍ 1724 വീടും പുനര്‍ നിര്‍മിച്ചു. ഇതിനായി 125.18 കോടി രൂപയാണ് ചിലവഴിച്ചത്.

യുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയുംയുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയും

ബാക്കിയുള്ള 158 വീടുകളില്‍ 125 എണ്ണം പുതിയതായി എടുത്ത ജിയോളജിക്കല്‍ സര്‍വെയുടെ പശ്ചാത്തലത്തില്‍ കാറ്റഗറി ഉയര്‍ത്തിവരികയാണ്. ബാക്കി 33 വീടുകളില്‍ സര്‍ക്കാര്‍ സ്ഥലം നല്കിയിട്ടും മാറാന്‍ വിസ്സമ്മതം പ്രകടിപ്പിച്ചിരിക്കുന്നവരും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നിലനില്ക്കുന്നതും സ്ഥലം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമയും ഗുണഭോക്താവുമായി തര്‍ക്കം നിലനില്ക്കുന്നതുമായ പ്രശ്‌നങ്ങള്‍ മൂലം കാലതാമസം നേരിടുന്നവയാണ്. ഭാഗികമായി തകര്‍ന്ന 7108 വീടുകളില്‍ ധനസഹായത്തിന് അര്‍ഹതയുള്ള 6735 വീടുകളുടെ മുഴുവന്‍ തുകയും നല്കി. ഇതിനായി 50.66 കോടി രൂപയാണ് ചിലവഴിച്ചത്.

idukkiflood-1

സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതി പ്രകാരം 170 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ആകെ 212 വീടുകളാണ് ഇതിലൂടെ സര്‍ക്കാര്‍ നിര്‍മിച്ചു നല്കുന്നത്. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 212 വീടുകള്‍ക്കായി 106 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായാണ് 170 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ 147 വീടുകളുടെയും താക്കോല്‍ദാനം നിര്‍വഹിച്ചു. 23 വീടുകളുടെ താക്കോല്‍ദാനം കട്ടപ്പനയില്‍ ജൂലൈ 20ന് നടക്കുന്ന ജനകീയം ഈ അതിജീവനം എന്ന പരിപാടിയില്‍ നല്‍കും. അവശേഷിക്കുന്ന 29 വീടുകള്‍ ജൂലൈ 31 നകം പൂര്‍ത്തികരിക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ പറഞ്ഞു.സര്‍ക്കാരിതര സംഘടനകളുടെ സഹായത്താല്‍ 57 വീടുകളും ജില്ലയില്‍ നിര്‍മിച്ചിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട ജൂണ്‍ 30 വരെ അപ്പീലുകള്‍ സ്വീകരിച്ചിരുന്നു. 2086 അപ്പീലുകളാണ് ജില്ലാ കളക്ടര്‍ക്ക് ലഭിച്ചത്. ഇതിന്റെ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Idukki
English summary
175 Crore spent for Idukki as post flood activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X