ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലെ അമേരിക്ക: പക്ഷേ പുറംലോകവുമായി ബന്ധമില്ല!!! അടിസ്ഥാന സൗകര്യങ്ങളും വികസനവും എത്തിയിട്ടില്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇടുക്കിയിലെ അമേരിക്കയുടെ അവസ്ഥ ഇതാണ്! | Oneindia Malayalam

പൊന്‍മുടി: ഇടുക്കി ജില്ലയിലെ പൊന്മുടിയിലാണ് ഈ അമേരിക്ക. പൊന്‍മുടിയിലെ അമേരിക്കന്‍ കുന്നിന പറ്റിയാണ് പറഞ്ഞു വരുന്നത്.. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ദീപിന് സമാനമായ പ്രദേശമാണ് ഇവിടം. പ്രളംകൂടി എത്തിയതോടെ അമേരിക്കന്‍ കുന്നില്‍ നിന്നും വീടും സ്ഥലവും ഉപേക്ഷിച്ച് പോയത് പതിനെട്ട് കുടുംബങ്ങളാണ്. വഴിയും മറ്റ് അടിസ്ഥാന വികസനങ്ങളുമില്ലാതെ അധികൃതരുടെ കനിവും കാത്ത് കഴിയുകയാണ് മറ്റുള്ളവര്‍.ശേഷിക്കുന്ന ആറോളം കുടുംബങ്ങള്‍ ഇവിടെ അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് കൂരകളിലാണ്.ലോക വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭിക്കുന്ന ആധുനിക കാലഘട്ടത്തിലാണ് വനവാസ കാലത്തെ അനുസ്മരിപ്പിക്കും വിധം ആറോളം വരുന്ന നിര്‍ദ്ധന കുടുംബങ്ങളുടെ ദുരിത ജീവിതം.

ശബരിമല സ്ത്രീ പ്രവേശനം: പുന: പരിശോധനാ ഹർജി തന്നെ ഉചിതമെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം ശബരിമല സ്ത്രീ പ്രവേശനം: പുന: പരിശോധനാ ഹർജി തന്നെ ഉചിതമെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം

വഴിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവര്‍ക്ക് ഇനിയും അന്യമാണ്. ഏത് നിമിഷവും ഇടിഞ്ഞ് വീഴാറയാ വീടുകളിലും പ്ലാസ്റ്റിക് ഷെഡുകളിലുമാണ് കൊച്ചുകുട്ടികളും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബങ്ങള്‍ താമസിക്കുന്നത്. പൊന്മുടി ജലാശയത്തോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രളയത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഏക്കറ് കണക്കിന് കൃഷിടങ്ങള്‍ ഒലിച്ചുപോയി. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ മുമ്പോട്ടുള്ള ജീവിതമാര്‍ഗ്ഗം തേടി ഇവിടെയുണ്ടായിരുന്ന ഇരുപത്തിനാല് കുടുംബങ്ങളില്‍ പതിനെട്ട് കുടുംബങ്ങളും ബന്ധുവീടുകളിലേയ്ക്കും മറ്റ് മേഖലകളിലേയ്ക്കും പലായനം ചെയ്യുകയായിരുന്നു.പോകാനിടമില്ലാത്ത ആറ് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ ദീപിലുള്ളത്.

gfc

പുറം ലോകവുമായി ബന്ധപ്പെടുന്നതിന് അഞ്ച് കിലോമീറ്ററോളം കാട്ടിലൂടെ കാല്‍നടയായി സഞ്ചരിക്കണം. ഇല്ലെങ്കില്‍ പൊന്മുടി ജലാശയത്തിന് കുറുകെ പ്രതികൂല കാലവസ്ഥയെ അവഗണിച്ച് തോണി തുഴയണം. അമേരിക്കന്‍ കുന്നിലേക്കുള്ള റോഡ് ഗതാഗതമെങ്കിലും അധികൃതര്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന ആവശ്യമാണ് ഈ കുടുംബങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്.

Idukki
English summary
18 family left from a village in Idukki because of lack of facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X