ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയിലെ മധ്യവയസ്‌കന്റെ കൊലപാതകം: പ്രദേശവാസികളായ രണ്ട് യുവാക്കൾ പിടിയില്‍

  • By Desk
Google Oneindia Malayalam News

അടിമാലി:ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇരുമ്പുപാലം പതിനാലാംമൈല്‍ പെരുണൂച്ചാല്‍ കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ളയുടെ കൊലപാതകത്തില്‍ രണ്ടുപേരെ അടിമാലി പൊലീസ് കസ്റ്റയിലെടുത്തു. പ്രദേശവസികളായ രണ്ടു യുവാക്കളാണ് പൊലീസിന്റെ കസ്റ്റഡിയിലുളളത്.

കൊല്ലപ്പെട്ട കുഞ്ഞന്‍പിളളയുടെ അടുത്ത ബന്ധു ഒരു കേസില്‍ പ്രതിയായിരുന്നു, ഈ കേസ് അവസാനിപ്പിക്കുവാന്‍ ഒരു വലിയ തുക നല്‍കാമെന്ന് കുഞ്ഞന്‍പിള്ള വാക്കാല്‍ സമ്മതിച്ചിരുന്നു, എന്നാല്‍ ഇത് നല്‍കുവാന്‍ കഴിയാത്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

murder

അതേസമയംകസ്റ്റഡിയിലെടുത്ത പ്രതികളെകുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് വെളുപ്പെടുത്തിയില്ല. കഴിഞ്ഞ മെയ് 12 നാണ് വീടിന് സമീപത്തെ പുരയിടത്തില്‍ കുഞ്ഞന്‍പിളളയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് വെട്ടി വേര്‍പ്പെട്ട നിലയിലായിരുന്നു. ശരീരത്തില്‍ 27 മാരക മുറിവുകളും ഉണ്ടായിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് ദളിത് സംഘടനങ്ങളുടെ നേത്യത്വത്തില്‍ അടിമാലി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാന്‍ തീരുമാനിച്ചിരുന്നു.

Idukki
English summary
two arrested in adimali murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X