കാമുകിയുടെ നഗ്നചിത്രങ്ങള്‍ മുന്‍കാമുകന്‍ പ്രചരിപ്പിച്ചു; 22 - കാരനായ കാമുകനും കിട്ടി! ഒടുവിൽ പിടിയിൽ
ഇടുക്കി: കാമുകിയായ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ 20 - കാരൻ അറസ്റ്റിൽ. മൂന്നാർ പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വണ്ടിപ്പെരിയാര്‍ സ്വദേശി വി സഞ്ജയെ ആണ് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായത്.
അതേസമയം, സമാനമായ കേസിൽ ഇതിനു മുൻപ് മറ്റൊരു പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മുൻ കാമുകനായ കണ്ണന്‍ദേവന്‍ കമ്പനി നല്ലതണ്ണി എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷനില്‍ 27 കാരനായ ഡി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഏപ്രിൽ 19 - ന് ആയിരുന്നു അറസ്റ്റ്. 20 കാരി പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പരാതി നൽകിയ പെൺകുട്ടിയുമായി മൂന്നു വർഷത്തോളം സന്തോഷ് പ്രണയത്തിലായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിന് പിന്നാലെ പെൺകുട്ടി സന്തോഷമായുള്ള ബന്ധം ഉപേക്ഷിച്ച് 20 കാരനായ സഞ്ജയുമായി പ്രണയത്തിലാവുകയായിരുന്നു.
പെൺകുട്ടിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഇതിന് പിന്നാലെ സന്തോഷ് തന്റെ പക്കൽ ഉണ്ടായിരുന്ന നഗ്ന ചിത്രങ്ങളെല്ലാം പ്രചരിപ്പിക്കുകയായിരുന്നു. കാമുകനായ സഞ്ജയ്ക്ക് ആണ് ഇവ അയച്ചു കൊടുത്തത്.
Recommended Video
ഇതിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് ലഭിച്ച ചിത്രങ്ങൾ സഞ്ജയ് അയച്ചു നൽകി. സമൂഹ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ ഉണ്ട്. മൂന്നാർ എസ് എച്ച് ഒ മനേഷ് കെ പൗലോസിന്റെ നേതൃത്വത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications