ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം; ജില്ലയില്‍ 263 പേര്‍ക്ക് കൊറോണ

Google Oneindia Malayalam News

ഇടുക്കി: തൊടുപുഴ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം ജൂണ്‍ ഒന്ന് മുതല്‍ മൂവാറ്റുപുഴ റോഡില്‍ മുണ്ടമറ്റം പമ്പിന് സമീപമുളള മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി വാക്‌സിന്‍ സ്വീകരിക്കാന്‍ ഇതുമൂലം സാധിക്കും.

c

വാക്‌സിനേഷന്റെ കാര്യത്തില്‍ ആശങ്കപ്പേടേണ്ടതില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ പുതിയ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. കൂടാതെ പാറക്കടവ് അര്‍ബന്‍ പി.എച്ച്.സി യിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജനസംഖ്യ കുറയുന്നു... ചൈന രണ്ട് കുട്ടി നയം മാറ്റി... പുതിയ തീരുമാനത്തിന് പ്രസിഡന്റിന്റെ അനുമതിജനസംഖ്യ കുറയുന്നു... ചൈന രണ്ട് കുട്ടി നയം മാറ്റി... പുതിയ തീരുമാനത്തിന് പ്രസിഡന്റിന്റെ അനുമതി

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

ഇടുക്കി ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.21% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1308 പേര്‍ കോവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചുത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. 174 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 8815 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. 2,06,982 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ക്യൂട്ട് ലുക്കില്‍ അതീവ സുന്ദരിയായ ശ്രീയ ശര്‍മ്മ; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
രാജ്യം കോവിഡിനെ വരുതിയിലാക്കുന്നു..പ്രതീക്ഷയുടെ കണക്കുകൾ

Idukki
English summary
263 people test for Coronavirus positive in Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X