ഇടുക്കി ജില്ലയില്‍ ചിത്രം തെളിഞ്ഞു; മൊത്തം 27 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ തൊടുപുഴയിലും ഇടുക്കിയിലും
ഇടുക്കി: നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജില്ലയിലെ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച ചിത്രം തെളിഞ്ഞു. ജില്ലയില്‍ മൊത്തം 27 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. അഞ്ച് മണ്ഡലങ്ങളില്‍ രണ്ടിടത്താണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. ഇടുക്കിയിലും തൊടുപുഴയിലും ഏഴ് വീതം സ്ഥാനാര്‍ഥികളുണ്ട്. ഏറ്റവും കുറവ് ദേവികുളം മണ്ഡലത്തിലാണ്. ഇവിടെ മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്. ഉടുമ്പന്‍ഞ്ചോലയില്‍ നാലും പീരുമേട് ആറും സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിക്കുന്നത്.

പേര്, രാഷ്ട്രീയ പാര്‍ട്ടി, ചിഹ്നം എന്നീ ക്രമത്തില്‍...
ദേവികുളം (3)
1. ഡി. കുമാര്‍, ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
2. അഡ്വ. എ. രാജ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - മാര്‍ക്‌സിസ്റ്റ് - ചുറ്റിക അരിവാള്‍ നക്ഷത്രം
3. ഗണേശന്‍.എസ് - സ്വതന്ത്രന്‍ - തൊപ്പി '
ഉടുമ്പന്‍ചോല (4)
1. അഡ്വ. ഇ.എം.ആഗസ്തി - ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
2. എ.സി. ബിജു - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന
3. എം.എം മണി - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - മാര്‍ക്‌സിസ്റ്റ് - ചുറ്റിക അരിവാള്‍ നക്ഷത്രം
4. സന്തോഷ് മാധവന്‍ - ഭാരത് ധര്‍മ്മ ജന സേന - ഹെല്‍മറ്റ്
തൊടുപുഴ (7)
1. പ്രൊഫ കെ.ഐ. ആന്റണി - കേരളാ കോണ്‍ഗ്രസ് (എം) - രണ്ടില
2. ലീതേഷ് .പി.റ്റി. - ബഹുജന്‍ സമാജ് പാര്‍ട്ടി- ആന
3. ശ്യാംരാജ്.പി - ഭാരതീയ ജനതാ പാര്‍ട്ടി- താമര
4. പി.ജെ. ജോസഫ് - കേരളാ കോണ്‍ഗ്രസ്- ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
5. ടി ആര്‍ ശ്രീധരന്‍ - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ - കമ്മ്യൂണിസ്റ്റ്, -ബാറ്ററി ടോര്‍ച്ച്
6. എം.ടി. തോമസ് - സ്വതന്ത്രന്‍ - സിസിടിവി ക്യാമറ
7. പാര്‍ത്ഥസാരഥി.കെ. - സ്വതന്ത്രന്‍ - ടെലിവിഷന്‍
ഇടുക്കി - (7)
1. ബാബു വര്‍ഗീസ് വട്ടോളി - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന
2. റോഷി അഗസ്റ്റ്യന്‍ - കേരളാ കോണ്‍ഗ്രസ് -(എം), രണ്ടില
3.അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് - കേരള കോണ്‍ഗ്രസ് - ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
4. അഡ്വ. സംഗീത വിശ്വനാഥന്‍ - ഭാരത് ധര്‍മ ജനസേന - ഹെല്‍മെറ്റ്
5. ബിജീഷ് തോമസ് -സ്വതന്ത്രന്‍ - ഊന്നുവടി
6. വിന്‍സന്റ് ജേക്കബ് - സ്വതന്ത്രന്‍- താക്കോല്‍
7. സജീവ് -സ്വതന്ത്രന്‍- ഗ്രാമഫോണ്‍
പീരുമേട് (6)
1. ബിജു മറ്റപ്പള്ളി - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന
2. വാഴൂര്‍ സോമന്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - ധാന്യക്കതിരും അരിവാളും
3. ശ്രീനഗരി രാജന്‍ - ഭാരതീയ ജനതാ പാര്‍ട്ടി - താമര
4. അഡ്വ. സിറിയക് തോമസ് - ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
5. പി കെ ഗോപാലകൃഷ്ണന്‍ സ്വതന്ത്രന്‍- ഓട്ടോറിക്ഷ
6. സോമന്‍ -സ്വതന്ത്രന്‍ - ടര്‍ഹയൂതുന്ന പുരുഷന്‍.












Click it and Unblock the Notifications