Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്; പീരുമേടിലെ വാര്‍ഡുകള്‍ ഒഴിവാക്കി

ഇടുക്കി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി ഇന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

1. കുമാരമംഗലം ഗ്രാമപഞ്ചായത്ത് 5, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജ് മുതല്‍ (ടി ദന്തല്‍ കോളേജ് ഒഴികെ) കരുക സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും, ടി റോഡിനോട് അനുബന്ധമായുള്ള ഇടറോഡുകളും ഉള്‍പ്പെട്ടുവരുന്ന ഭാഗങ്ങള്‍.

2. ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് പൂര്‍ണ്ണമായും.

3. തൊടുപുഴ മുനിസിപ്പാലിറ്റി 26, 27, 28 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന ഡിവൈന്‍ മേഴ്‌സി ജംഗ്ഷന്‍ മുതല്‍ ശ്രീമതി ഗ്രേസി കല്ലോലിമോളം എന്നയാളുടെ വീട് വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗങ്ങള്‍ (അറക്കപ്പാറ കോളനി ഉള്‍പ്പെട്ടുവരുന്ന പ്രദേശം). പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന പീരുമേട് ഗ്രാമപഞ്ചായത്തിലെ 14, 15 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

C

അതേസമയം, ജില്ലയില്‍ 29 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി കളക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 43 പേര്‍ കോവിഡ് രോഗവിമുക്തരായി. രോഗികളുടെയും രോഗമുക്തരുടെയും വിവരങ്ങള്‍...

ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍

കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍
കട്ടപ്പന വെള്ളയാംകുടി സ്വദേശി (75)

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍

ചക്കുപള്ളം സ്വദേശിനികള്‍ (60, 30, 3വയസ് )
നാലു മാസം പ്രായമായ ചക്കുപള്ളം സ്വദേശി
കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ സഹോദരങ്ങള്‍ (24, 20)
കുമളി സ്വദേശികള്‍ (24, 25)
പുറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ (പുരുഷന്‍ 53, 24. സ്ത്രീ 19)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍ (46, 16)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനി (40)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശിയായ ഒരു വയസ്സുകാരന്‍
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (പുരുഷന്‍ 71, 9, 4. സ്ത്രീ 64).
കരിങ്കുന്നം സ്വദേശിനിയായ രണ്ടു വയസ്സുകാരി
തൊടുപുഴ സ്വദേശിനി (47)
പുറപ്പുഴ സ്വദേശിനി (49).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+