ഇടുക്കിയില്‍ 1231 പേര്‍ കൊറോണ പ്രത്യേക പരിശോധന നടത്തി; ഇന്ന് രോഗം ബാധിച്ചത് 293 പേര്‍ക്ക്
ഇടുക്കി: ജില്ലയില്‍ ഇന്നലെ ആരംഭിച്ച കോവിഡ് പ്രത്യേക പരിശോധനയുടെ ഭാഗമായി ഏഴു കേന്ദ്രങ്ങളിലായി 1231 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 46 പേര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ആര്‍റ്റിപിസിആര്‍, ആന്റിജന്‍ പരിശോധനകളാണ് നടത്തുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ 194 പേരെ പരിശോധിച്ചതില്‍ 5 പേര്‍ കോവിഡ് പോസീറ്റീവായി. മറ്റു ആറിടങ്ങളിലെ വിവരം ആകെ പരിശോധന, പോസീറ്റീവ് എന്ന ക്രമത്തില്‍

എഫ്.എച്ച്.സി കുമാരമംഗലം - 134 - 25
താലൂക്കാശുപത്രി, കട്ടപ്പന - 71 - 10
മറയൂര്‍, ചിന്നാര്‍ ചെക്ക്പോസ്റ്റ് - 75- 0
കമ്പംമേട്ട് ചെക്ക്പോസ്റ്റ് - 345 - 1
കുമളി ചെക്ക്പോസ്റ്റ് - 262 - 4
ബോഡിമെട്ട് ചെക്ക്പോസ്റ്റ് - 150- 1
പതിവായി നടത്തുന്ന പരിശോധനയുടെ വിവരം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
ഇടുക്കി ജില്ലയില്‍ 293 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ പത്ത് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 123 പേര്‍ കോവിഡ് രോഗമുക്തി നേടി.
കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications