Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമാലിയില്‍ കഞ്ചാവ് വേട്ട; രണ്ടര കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍!!!

അടിമാലി: അടിമാലി മേഖലയില്‍ ഒരിടവേളക്കു ശേഷം നടക്കുന്ന വലിയൊരു കഞ്ചാവ് വേട്ടയാണ് ഇരുമ്പുപാലത്ത് ബുധനാഴ്ച നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി മനീഷ് എന്നറിയപ്പെടുന്ന രഞ്ജു എന്ന ഓട്ടോ ഡ്രൈവറാണ് പടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ടേകാല്‍ കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

'തെമ്മാടി ' എന്ന് പേരുള്ള ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇരുമ്പുപാലത്തും ഒഴുവത്തടത്തും കഞ്ചാവ് കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മാസത്തോളമായി എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് ഇരുമ്പുപാലം മേഖലയില്‍ ചില്ലറ വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് പിടിയിലായ രഞ്ജുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ganja

ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്നും അടിമാലിയിലും പരിസര പ്രദേശത്തും വ്യാപകമായി ചില്ലര വില്‍പ്പനക്കാര്‍ സജ്ജീവമാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എസ്.ശശികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+