ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയില്‍ കഞ്ചാവ് വേട്ട; രണ്ടര കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍!!!

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി മേഖലയില്‍ ഒരിടവേളക്കു ശേഷം നടക്കുന്ന വലിയൊരു കഞ്ചാവ് വേട്ടയാണ് ഇരുമ്പുപാലത്ത് ബുധനാഴ്ച നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി മനീഷ് എന്നറിയപ്പെടുന്ന രഞ്ജു എന്ന ഓട്ടോ ഡ്രൈവറാണ് പടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ടേകാല്‍ കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

<strong>രാജസ്ഥാനില്‍ ബിജെപിയുടെ ആഭ്യന്തര മന്ത്രി തോല്‍വിയുടെ വക്കില്‍.... ജെയ്ന്‍ വിഭാഗം കൈവിട്ടു!!</strong>രാജസ്ഥാനില്‍ ബിജെപിയുടെ ആഭ്യന്തര മന്ത്രി തോല്‍വിയുടെ വക്കില്‍.... ജെയ്ന്‍ വിഭാഗം കൈവിട്ടു!!

'തെമ്മാടി ' എന്ന് പേരുള്ള ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇരുമ്പുപാലത്തും ഒഴുവത്തടത്തും കഞ്ചാവ് കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മാസത്തോളമായി എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് ഇരുമ്പുപാലം മേഖലയില്‍ ചില്ലറ വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് പിടിയിലായ രഞ്ജുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ganja

ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്നും അടിമാലിയിലും പരിസര പ്രദേശത്തും വ്യാപകമായി ചില്ലര വില്‍പ്പനക്കാര്‍ സജ്ജീവമാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എസ്.ശശികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Idukki
English summary
2kg ganja seized in Adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X