ഇടുക്കിയില്‍ 31 പേര്‍ക്ക് കൊറോണ രോഗം; 22 പേര്‍ക്ക് രോഗമുക്തി, പുതിയ കണ്ടെയ്ന്‍മെന്റ് സോണില്ല
ഇടുക്കി: ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22 പേര്‍ ഇന്ന് രോഗമുക്തി നേടി. അതേസമയം, ജില്ലയില്‍ ഇന്ന് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ ഇല്ല. കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ 1, 7 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. ഏലപ്പാറ ഹോട്ടല്‍ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി (20)
2. കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനി (31)
3. കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനി (12)
4 9. കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേര്‍. ആഗസ്റ്റ് ഏഴിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. (പുരുഷന്‍ - 51, 4, 19. സ്ത്രീ -24, 2, 43)
10 13. കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍. ആഗസ്റ്റ് പതിനൊന്നിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. (പുരുഷന്‍ - 35. സ്ത്രീ -34, 7, 13)
14, 15 & 16. കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍. ആഗസ്റ്റ് പതിനൊന്നിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. (സ്ത്രീ -30, 55, മൂന്നു വയസ്സുകാരന്‍)
17. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (50)
18. മരിയാപുരം സ്വദേശിനി (28)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. കൊന്നത്തടി സ്വദേശി (88)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. കൊക്കയാര്‍ സ്വദേശിനി (49).
2, 3 & 4. നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (സ്ത്രീ - 33, 12, 6)
5. നെടുങ്കണ്ടം സ്വദേശിനി (22)
6. പാമ്പാടുംപാറ സ്വദേശി (35)
7. തൊടുപുഴ സ്വദേശി (64)
8 12. ഇതര സംസ്ഥാനത്ത് നിന്നെത്തി ഉടുമ്പഞ്ചോലയിലുള്ള അഞ്ച് പേര്‍. (പുരുഷന്‍ - 28, 26, 22 സ്ത്രീ - 35, 40).












Click it and Unblock the Notifications