Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ഇതുവരെ വിതരണം ചെയ്തത് 337,354 ഡോസ് വാക്സിന്‍

ഇടുക്കി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വാക്സിന്‍ വിതരണം ജില്ലയില്‍ ഊര്‍ജ്ജിതം. ജൂണ്‍ 2 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 337,354 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 1079090. ഇതില്‍ 311230 പേര്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 476447 ആളുകള്‍ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായം ഉള്ളവരുമാണ്.

m

45 വയസിന് മുകളില്‍ പ്രായമുള്ളളവര്‍ക്ക് രണ്ട് ഘട്ടങ്ങളിലുമായി 327975 ഡോസ് വാക്സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുുണ്ട്. ഇതില്‍ 265268 ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിനും 62707 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിക്കകഴിഞ്ഞു. 45 വയസിന് താഴെ പ്രായമുള്ളവരില്‍ 19541 വാക്സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തില്‍ 9379 ആളുകള്‍ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമ പ്രകാരം പോലീസ് നടപടിയുണ്ടാകും. പച്ചക്കറി മൊത്തവ്യാപാരം തിങ്കള്‍, ബുധന്‍, വെളളി, ശനി ദിവസങ്ങളില്‍ വെളുപ്പിന് 2 മണി മുതല്‍ രാവിലെ 10 മണിവരെ മാത്രമേ അനുവദിക്കുകയുളളു. 5-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ മുനിസിപ്പല്‍ മൈതാനിയില്‍ നഗരസഭ കോവിഡ് രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.

Recommended Video

cmsvideo
    Serum Institute seeks approval to make Sputnik V covid vaccine | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+