ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 34 പേര്‍ക്ക് കൂടി കൊറോണ; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ 34 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ബലിപെരുന്നാള്‍ പ്രമാണിച്ച് ജില്ലയിലെ മാംസ വില്‍പന ശാലകള്‍ക്ക് കോവിഡ് 19 സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 4.00 മണി വരെ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

C

Recommended Video

cmsvideo
Heavy Rain Alert In Kerala | Oneindia Malayalam

കണ്ടെയ്ന്‍മെന്റ് സോണുകള്‍-

പീരുമേട് ഗ്രാമ പഞ്ചായത്ത് 2, 6, 7, 10, 11, 12 വാര്‍ഡുകള്‍
ഏലപ്പാറ ഗ്രാമ പഞ്ചായത്ത് 11, 12, 13- വാര്‍ഡുകള്‍
ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് 4, 5, 11, 12, 13- വാര്‍ഡുകള്‍- പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

അതേസമയം, കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിന്നും 2, 3, 7, 13, 14 വാര്‍ഡുകള്‍ ഒഴികെയുള്ള വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് മേഖല പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രസ്തുത വാര്‍ഡുകളില്‍ ഏര്‍പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. 2, 3, 7, 13, 14 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി തുടരുന്നതും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍-

ഉറവിടം വ്യക്തമല്ല

1.ഏലപ്പാറ സ്വദേശി (45). പാലക്കാട് ഡിപ്പോ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ആണ്.

സമ്പര്‍ക്കം

1. മറയൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (48)
2. കാന്തല്ലൂര്‍ സ്വദേശി (55)
3. കരിങ്കുന്നം സ്വദേശിനി (34)
4. കട്ടപ്പന പുളിയന്മല സ്വദേശിനി (30).
5.കട്ടപ്പന പുളിയന്മല സ്വദേശിനി (11)
6. കട്ടപ്പന വെള്ളയാംകുടി സ്വദേശി (45).
7. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ എട്ടു വയസ്സുകാരന്‍.
8. കുമളി സ്വദേശിയായ എട്ടു വയസ്സുകാരന്‍.
9.മൂന്നാര്‍ സ്വദേശി (36). മൂന്നാര്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ്.
10. പീരുമേട് സ്വദേശി (59).
11. കോടിക്കുളം പറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (പുരുഷന്‍ 46, 29. സ്ത്രീ 52).
12.രാജാക്കാട് സ്വദേശി (46).
13. ഉപ്പുതറ സ്വദേശി (50)
14. ഉപ്പുതറ സ്വദേശി (46)
15. ഉപ്പുതറ (55).
16.വണ്ണപ്പുറം സ്വദേശിനി (30)
17. വണ്ണപ്പുറം സ്വദേശിനി (73)
18.വണ്ണപ്പുറം സ്വദേശി (80)
19. വണ്ണപ്പുറം സ്വദേശിയായ മൂന്നു വയസ്സുകാരി.
20. കുളമാവ് സ്വദേശി (28).

ആന്റിജന്‍ പരിശോധന

21. കരിങ്കുന്നം സ്വദേശിനി (75).
22. വണ്ണപ്പുറം സ്വദേശിനി (33).

ആഭ്യന്തര യാത്ര

1. ജൂലൈ 13 ന് തമിഴ്നാട്ടില്‍ നിന്നെത്തിയ ചിന്നക്കനാല്‍ സ്വദേശികളായ ദമ്പതികള്‍ (64, 63).
2. ഏലപ്പാറ സ്വദേശി (26). ജൂലൈ 14 ന് ബസില്‍ ബാംഗ്ലൂരില്‍ നിന്നും വാളയാറില്‍ എത്തി. അവിടെ നിന്ന് ട്രാവലറിന് വീട്ടിലെത്തി.
3.ജൂലൈ 22 ന് ചെന്നൈയില്‍ നിന്നുമെത്തിയ മറയൂര്‍ സ്വദേശിനി (29).
4.ലഡാക്കില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശിയായ ആര്‍മി ഓഫീസര്‍ (28)
5. വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയ പീരുമേട് സ്വദേശിനി (26)
6. ജൂലൈ 15 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (32).

വിദേശത്ത് നിന്നെത്തിയവര്‍

1. കാഞ്ചിയാര്‍ തൊവരയാര്‍ സ്വദേശിനി (32). റിയാദില്‍ നിന്നും കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
2. ദുബായിയില്‍ നിന്നെത്തിയ വണ്ണപ്പുറം മുള്ളന്‍കുത്തി സ്വദേശി (55).

Idukki
English summary
34 people confirmed Coronavirus in Idukki today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X